കുഞ്ഞുങ്ങള്‍ക്ക് ബിസ്ക്കറ്റും കേക്കും അധികമായാല്‍

കുഞ്ഞുങ്ങള്‍ക്ക് ബിസ്ക്കറ്റും കേക്കും അധികമായാല്‍

Features Health

കുഞ്ഞുങ്ങള്‍ക്ക് ബിസ്ക്കറ്റും കേക്കും അധികമായാല്‍
ബിസ്ക്കറ്റിനും കേക്കിനും ഒക്കെ നിര്‍ബന്ധം പിടിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് അവരുടെ ആഗ്രഹങ്ങള്‍ എല്ലായ്പോഴും സാധിച്ചു കൊടുക്കുന്നതില്‍ ഏതൊരു മാതാപിതാക്കള്‍ക്കും വലിയ താല്‍പ്പര്യമാണ്.

എന്നാല്‍ ഇവ രണ്ടിലും ഒളിച്ചിരിക്കുന്ന അപകട സാധ്യതകളെക്കുറിച്ച് അറിഞ്ഞിരിക്കുന്നതും നല്ലതാണ്. ബിസ്ക്കറ്റും കേക്കും അധികമായി കഴിക്കുന്നവരില്‍ ഓര്‍മ്മക്കുറവു ഉണ്ടാകാനുള്ള സാധ്യത കുടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു.

കേക്കിലും ബിസ്ക്കറ്റിലും മറ്റു വസ്തുക്കളിലും അടങ്ങിയ കൊഴുപ്പിന്റെ അളവാണ് ഓര്‍മ്മക്കുറവിന് കാരണമാകുന്നത്. രുചിയും മണവും ഉണ്ടാകാന്‍ ചേര്‍ക്കുന്ന ട്രാന്‍സ് ഫാറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന വ്യത്യസ്തമായ കൊഴുപ്പ് ശരീരത്തില്‍ എത്തുന്നത് വഴി മനുഷ്യ ശരീരത്തിന് ഇവ കൂടുതല്‍ ദോഷങ്ങള്‍ വരുത്തി വെയ്ക്കുന്നു.

കേക്ക്, ബിസ്ക്കറ്റ്, മറ്റു മധുര പലഹാരങ്ങള്‍ ‍, ഐസ്ക്രീം, ചോക്ളേറ്റ്, സംസ്ക്കരിച്ച ശീതള പാനീയങ്ങള്‍ എന്നിവയെല്ലാം മില്‍ക്ക് ബിസ്ക്കറ്റ് സിന്‍ഡ്രം അല്ലെങ്കില്‍ മില്‍ക്ക് കുക്കീസ് ഡിസീസ് എന്നു പേരുള്ള രോഗത്തിന് കാരണമാകും. ഇതിന് ദഹനക്കേട്, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ് എന്നിവയാണ് ലക്ഷണങ്ങള്‍ ‍.

ഈ രോഗങ്ങള്‍ കുഞ്ഞുങ്ങളില്‍ മാത്രമല്ല മുതിര്‍ന്നവരിലും ഉണ്ടാകാം. മുതിര്‍ന്നവരില്‍ നെഞ്ചെരിച്ചില്‍ പോലുള്ള ലക്ഷണങ്ങളാണ് പൊതുവേ കണ്ടു വരുന്നത്.