ഉയര്‍ന്ന ചൂട്: ആണ്‍കുഞ്ഞ് ജനിക്കുവാനുള്ള സാദ്ധ്യത കുറയുന്നുവെന്ന് പഠനം.

ഉയര്‍ന്ന ചൂട്: ആണ്‍കുഞ്ഞ് ജനിക്കുവാനുള്ള സാദ്ധ്യത കുറയുന്നുവെന്ന് പഠനം.

Health

ഉയര്‍ന്ന ചൂട്: ആണ്‍കുഞ്ഞ് ജനിക്കുവാനുള്ള സാദ്ധ്യത കുറയുന്നുവെന്ന് പഠനം.

അന്തരീക്ഷത്തിലെ ഉയര്‍ന്ന ചൂട് ഭ്രൂണത്തിലെ ലിംഗ വ്യത്യാസത്തെപ്പോലും സ്വാധീനിക്കുന്നുവെന്ന് പുതിയ പഠനം. ഓക്സ്ഫഡ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

താപനില ഉയരുമ്പോള്‍ ആണ്‍കുട്ടികള്‍ ജനിക്കുന്നതിനുള്ള സാദ്ധ്യത കുറയുന്നുവെന്നും ഗവേഷണത്തില്‍ കണ്ടെത്തി. 20 ഡിഗ്രിക്കു മുകളിലുള്ള താപനില ആണ്‍കുഞ്ഞുങ്ങളുടെ കുറഞ്ഞ തോതിലുള്ള ജനനവുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെയും 33 സബ് സഹാറന്‍ ആഫ്രിക്കയിലെയും 50 ദശലക്ഷത്തിലധികം ജനനങ്ങളെയും വിലയിരുത്തിയാണ് പഠനം നടത്തിയത്. പ്രോഗ്രസീഡിംഗ്സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.

ഉയര്‍ന്ന താപനില ഗര്‍ഭത്തിന്റെ ആദ്യ കാലയളവില്‍ ഗര്‍ഭസ്ഥ ശിശു പ്രത്യേകിച്ച് ആണ്‍കുഞ്ഞുങ്ങള്‍ മരിക്കുവാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നതും ഗവേഷകര്‍ നിരീക്ഷിച്ചു.

ഉയര്‍ന്ന താപനില അമ്മയ്ക്കുണ്ടാകുന്ന സമ്മര്‍ദ്ദത്തില്‍ ഗര്‍ഭപാത്രത്തിലുള്ള കുഞ്ഞ് മരണപ്പെടാമെന്നും ഇതിനെ അതിജീവിക്കാനുള്ള കാര്യത്തില്‍ പെണ്‍കുഞ്ഞുങ്ങളെ അപേക്ഷിച്ച് ആണ്‍കുഞ്ഞുങ്ങള്‍ക്ക് കുറവാണെന്നും പഠനത്തില്‍ കണ്ടെത്തി.

ഉയര്‍ന്ന ചൂട് ഗര്‍ഭം അലസാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് നേരത്തെയും ചില പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അമ്മമാര്‍ നേരിടുന്ന നിര്‍ജ്ജലീകരണമാണ് അതിനു പ്രധാന കാരണം.

നിര്‍ജ്ജലീകരണം മൂലം ഗര്‍ഭസ്ഥ ശിശുവിനു ആവശ്യത്തിനു രക്തവും, ഓക്സിജനും, പോഷകങ്ങളും ലഭിക്കാത്ത അവസ്ഥ ഉണ്ടാകുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.