കത്തോലിക്കാ കുര്‍ബാനയ്ക്കിടെ ബിഷപ്പിന്റെ സാന്നിദ്ധ്യത്തില്‍ ഖുറാന് വായന
ബെല്‍ജിയത്തിലെ ഒരു കത്തോലിക്കാ സര്‍വ്വകലാശാലയുടെ ഉല്‍ഘാടന ചടങ്ങില്‍ നടന്ന കുര്‍ബാനയ്ക്കിടെ ഖുറാന് വായന.
സെപ്റ്റംബര്‍ 16-ന് ബെല്‍ജിയത്തിലെ ല്യുവന്‍ നഗരത്തിലെ ഒരു കത്തോലിക്കാ സര്‍വ്വകലാശാലയായ കെ.യു. ല്യുവാനില് നടന്ന “മതാന്തര സംവാദത്തിന്റെ” ഭാഗമായിരുന്ന ഇസ്ളാമിക മതഗ്രന്ഥം വായിച്ചത് ആര്‍ച്ച് ബിഷപ്പ് ലൂക്ക് ടെര്ലിന്വാന് പങ്കെടുത്ത കുര്‍ബാനയ്ക്കിടെയാണ്.
ഒരു യുവാവ് സൂറി അഷ്ശുഅറയില് നിന്നുള്ള ഒരു ഭാഗം ആലപിക്കുകയായിരുന്നു. അത് ഇങ്ങനെയാണ് “അബ്രഹാം തന്റെ പിതാവിനോടും ജനങ്ങളോടും നിങ്ങള്‍ എന്തിനെയാണ് ആരാധിക്കുന്നത് എന്ന് ചേദിച്ചപ്പോഴുള്ള കഥ അവര്‍ക്ക് പറഞ്ഞു കൊടുക്കുന്നു” (ഖുറാന് 26:69-70).
വിഗ്രഹങ്ങളെ അപലപിക്കുന്നതിനാണ് ഈ ഭാഗം വ്യക്തമായി കേന്ദ്രീകരിച്ചിരിക്കുന്നത്. വിശുദ്ധ രൂപങ്ങള്‍ നിറഞ്ഞ ഒരു കത്തോലിക്കാ പള്ളിയിക്കുള്ളിലാണ് ഇത് പാരായണം ചെയ്തതത്രെ.
തുടര്‍ന്ന് ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കാന്‍ തുടങ്ങി. വിവാദമായപ്പോള്‍ ഖുറാന് പാരായണം സംഘാടകരുമായും ബിഷപ്പുമാരുമായും കൂടിയാലോചിച്ചാണ് യൂണിവേഴ്സിറ്റി ഇടവക ഈ തീരുമാനമെടുത്തതെന്നാണ് ഔദ്യോഗിക വിശദീകരണം.
കഴിഞ്ഞ വര്‍ഷവും സമാനമായ സംഭവം നടന്നിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ കത്തോലിക്കരുടെ ഇടയില്‍നിന്നു തന്നെ വിമര്‍ശനങ്ങള്‍ ഉണ്ടായി.

