ഒക്‌ലഹോമയിൽ ഡിസംബർ 3 പ്രാർത്ഥനാ ഉപവാസദിനം: ഗവർണർ കെവിൻ-പി പി ചെറിയാൻ

ഒക്‌ലഹോമയിൽ ഡിസംബർ 3 പ്രാർത്ഥനാ ഉപവാസദിനം: ഗവർണർ കെവിൻ-പി പി ചെറിയാൻ

Breaking News USA

ഒക്‌ലഹോമയിൽ ഡിസംബർ 3 പ്രാർത്ഥനാ ഉപവാസദിനം: ഗവർണർ കെവിൻ-പി പി ചെറിയാൻ

ഒക്‌ലഹോമ ∙ ഒക്‌ലഹോമയിൽ വ്യാപകമായികൊണ്ടിരിക്കുന്ന കോവിഡ്19 മഹാമാരിയിൽ നിന്നും മോചനം ലഭിക്കുന്നതിനു പ്രത്യേക പ്രാർത്ഥനക്കും ഉപവാസത്തിനുമായി ഡിസംബർ 3 വേർതിരിച്ചിരിക്കുന്നതായി ഗവർണർ കെവിൻ സ്റ്റിറ്റ് അറിയിച്ചു.

അനിശ്ചിതത്വവും പരിശോധനകളും ഏറിവരുമ്പോൾ ഒക്‌ലഹോമയിലെ ജനം എല്ലാ കാലത്തും പ്രാർത്ഥനയിൽ ആശ്രയിക്കുക എന്നതു സാധാരണയാണെന്നും അതിനെ അതിജീവിക്കാൻ മതവിശ്വാസങ്ങളുടെ അതിർവരമ്പുകൾക്കപ്പുറമായി വിശ്വാസത്തോടെ പ്രാർഥിക്കുകയും സൗഖ്യം പ്രാപിക്കുകയും ചെയ്ത നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഗവർണർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഒക്‌ലഹോമയിലെ ദേവാലയങ്ങളിലും ആരാധനാ കേന്ദ്രങ്ങളിലും ഡിസംബർ 3ന് പ്രത്യേക പ്രാർത്ഥനകൾ നടത്തുമ്പോൾ മുൻ കരുതലുകൾ സ്വീകരിക്കണമെന്നും ഗവർണർ അഭ്യർഥിച്ചിട്ടുണ്ട്.

വർഷാവസാനം സമീപിക്കുന്നതോടെ ദുരിതത്തിലായിരിക്കുന്ന ജനവിഭാഗങ്ങളെ മാനസികമായും ഭൗതികമായും ശക്തിപ്പെടുത്തേണ്ട ഉത്തരവാദിത്വം എല്ലാ പൗരന്മാരിലും നിക്ഷിപ്തമാണ്. നാം ഉൾപ്പെടുന്ന കുടുംബങ്ങളുടെ സുരക്ഷയും സർവ്വ പ്രധാനമാണ്.

ഈ വിഷയങ്ങളെല്ലാം പ്രാർഥനയുടേയും ഉപവാസത്തിന്റേയും ലക്ഷ്യമായിരിക്കണമെന്നും ഗവർണർ ഉദ്ബോധിപ്പിച്ചു.തിങ്കളാഴ്ച ലഭ്യമായ കണക്കുകളനുസരിച്ച് മാർച്ചിനു ശേഷം ഒക്‌ലഹോമയിൽ 197745 കോവിഡ് 19 പോസിറ്റീവ് കേസ്സുകളും 1743 മരണവും സംഭവിച്ചിട്ടുണ്ട്.