വിടുതല്‍ ശുശ്രൂഷയില്‍ പാസ്റ്റര്‍ രോഗിയുടെ ശരീരത്തില്‍ പെര്‍ഫ്യൂം പൂശി തീകൊളുത്തി
ഒഗുന്‍ : നൈജീരിയായില്‍ ഒരു പാസ്റ്ററുടെ വിടുതല്‍ ശുശ്രൂഷയില്‍ തീപ്പൊള്ളലേറ്റ് യുവതി ഗുരുതരാവസ്ഥയില്‍ . ഒഗൂന്‍ സ്റ്റേറ്റില്‍ ഡനാമുവിലെ ഓഫ്ഫിന്‍ ഏരിയായിലെ ഖെരുബിം ആന്‍ഡ് സെറാഫിം ചര്‍ച്ചില്‍ പ്രത്യേക പ്രാര്‍ത്ഥനയ്ക്കായി പങ്കെടുത്ത യുവതി കസുകുറ ഒവോദുണ്ണി (21) യ്ക്കാണ് പൊള്ളലേറ്റത്.
ഓഗസ്റ്റ് 17-ന് ചര്‍ച്ച് പാസ്റ്റര്‍ തായ്വോ ഒഡെബിയുടെ അടുക്കല്‍ കസുകുറ എത്തിയിരുന്നു. എന്നാല്‍ പാസ്റ്റര്‍ പ്രാര്‍ത്ഥനയ്ക്കായി പെര്‍ഫ്യൂം, നാടന്‍ മുട്ടകള്‍ , മെഴുകുതിരി എന്നിവ വാങ്ങാന്‍ കുസുകുറയോട് ആവശ്യപ്പെട്ടു. അവള്‍ ഇവ വാങ്ങുകയും ചെയ്തു.
പാസ്റ്റര്‍ പ്രാര്‍ത്ഥിക്കുന്നതിനിടെ കുസുകുറയുടെ ദേഹത്ത് സുഗന്ധ ദ്രവ്യം ഒഴിക്കുകയും മെഴുകുതിരി കത്തിക്കുകയും ചെയ്തതായി പറയപ്പെടുന്നു. പെട്ടന്നു തന്നെ ശരീരത്തിന്റെ വസ്ത്രത്തില്‍ തീ ആളിപ്പടരുകയും ശരീരത്തില്‍ ഗുരുതരമായി പൊള്ളല്‍ ഏല്‍ക്കുകയും ചെയ്തു.
ഉടന്‍തന്നെ ഒരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതി ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഒരു ദൃക്സാക്ഷി പറയുന്നതനുസരിച്ച് അഡിഗ്ബെയിലെ ഡിവിഷണല്‍ പോലീസ് ഓഫീസര്‍ , ഡിഎസ്പി അബ്ദുള്‍ ഫണഹ് ഒഗന്‍സിനിയയും സംഘവും ചര്‍ച്ചില്‍ കയറി പാസ്റ്ററെ അറസ്റ്റു ചെയ്തു.