യിസ്രായേലിനു അള്ളാഹുവിന്റെ ക്രോധം ഉണ്ടാകുമെന്ന് പറഞ്ഞ എംപി കുഴഞ്ഞുവീണു മരിച്ചു

യിസ്രായേലിനു അള്ളാഹുവിന്റെ ക്രോധം ഉണ്ടാകുമെന്ന് പറഞ്ഞ എംപി കുഴഞ്ഞുവീണു മരിച്ചു

Asia Breaking News Middle East

യിസ്രായേലിനു അള്ളാഹുവിന്റെ ക്രോധം ഉണ്ടാകുമെന്ന് പറഞ്ഞ എംപി കുഴഞ്ഞുവീണു മരിച്ചു

അങ്കാറ: ഒരു തുര്‍ക്കി എംപി പാര്‍ലമെന്റില്‍ ഒരു തല്‍സമയം പ്രസംഗത്തിനിടയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞു വീണു. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരണത്തിനു കീഴടങ്ങി.

യിസ്രായേലിനെ അപലപിക്കുകയും യഹൂദ രാഷ്ട്രമായ യിസ്രായേലിനു അള്ളഹുവിന്റെ ക്രോധത്തില്‍നിന്നും രക്ഷപെടാന്‍ കഴിയില്ലെന്ന് പറയുകയും ചെയ്ത കണ്‍സര്‍വേറ്റീവ് ഫെലിസിറ്റി പാര്‍ട്ടിയുടെ ഹസന്‍ ബിറ്റ്ഫെസ് (53) ആണ് മരിച്ച വ്യക്തി.

കഴിഞ്ഞ ചൊവ്വാഴ്ച അദ്ദേഹം പാര്‍ലമെന്റില്‍ പ്രസംഗിച്ചു. നമുക്ക് നമ്മുടെ മനസ്സാക്ഷിയില്‍ നിന്നും മറഞ്ഞിരിക്കാം, പക്ഷെ ചരിത്രത്തില്‍നിന്നും മറയ്ക്കാന്‍ കഴിയില്ല എന്നു യിസ്രായേല്‍ രാഷ്ട്രത്തെ സംബന്ധിച്ച് അദ്ദേഹം തന്റെ പരാമര്‍ശനത്തില്‍ പറഞ്ഞ് അവസാനിപ്പിച്ചു.

അള്ളാഹുവിന്റെ ക്രോധത്തില്‍നിന്നും നിങ്ങള്‍ രക്ഷപെടില്ല. തുടര്‍ന്ന് അദ്ദേഹം ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിവാദനം ചെയ്യുന്നു എന്നു പറഞ്ഞപ്പോള്‍ താഴെ വീഴുന്നതിനിടയില്‍ തല തറയില്‍ ഇടിച്ചു. അസംബ്ളിയിലെ സഭാ അംഗങ്ങള്‍ അദ്ദേഹത്തിന്റെ അരികിലേക്ക് ഓടിയെത്തുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

ബിറ്റ്ഫെസിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആന്‍ജിയോഗ്രാം എടുക്കുകയും രണ്ടു ബ്ളോക്ക് കണ്ടെത്തിയതായും ചികിത്സ തുടര്‍ന്നതായും എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്നും തുര്‍ക്കി ആരോഗ്യ മന്ത്രി ഫഹ്റെറ്റിന്‍ കോക്ക അറിയിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.