4 മണിക്കൂറിലേറെ മൊബൈല്‍ ഉപയോഗം മാനസീകാരോഗ്യം വരെ തകരാറിലാക്കുമെന്നു ഗവേഷര്‍

4 മണിക്കൂറിലേറെ മൊബൈല്‍ ഉപയോഗം മാനസീകാരോഗ്യം വരെ തകരാറിലാക്കുമെന്നു ഗവേഷര്‍

Health

4 മണിക്കൂറിലേറെ മൊബൈല്‍ ഉപയോഗം മാനസീകാരോഗ്യം വരെ തകരാറിലാക്കുമെന്നു ഗവേഷര്‍

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം നമ്മുടെ ആളുകള്‍ക്കുണ്ട്. കുറെ വര്‍ഷങ്ങളായി കൌമാരക്കാരില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കൂടുതലാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.

ഇത് മാനസിക തകരാറുകള്‍ക്കും ഉറക്കക്കുറവിനും കാഴ്ച തകരാറിനും പേശീ സംബന്ധമായ പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നും പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. ഇതേ കാര്യം തന്നെയാണ് പുതിയ പഠനത്തിലും ഉറപ്പിച്ചു പറയുന്നത്.

കൊറിയയിലെ ഹാന്യാങ് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററിലെ ഗവേഷകരാണ് പുതിയ പഠനത്തിനു പിന്നില്‍. അമ്പതിനായിരത്തിലധികം പേരില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് പുറത്തു വിട്ടിരിക്കുന്നത്.

ദിവസവും ഇക്കൂട്ടര്‍ മൊബൈല്‍ ഫോണില്‍ ചിലവഴിക്കുന്ന സമയവും അനുബന്ധ ആരോഗ്യ പ്രശ്നങ്ങളുമാണ് നിരീക്ഷിച്ചത്. ഇതുപ്രകാരം ദിവസവും നാലുമണിക്കൂറിലേറെ ഫോണില്‍ത്തന്നെ സമയം കളഞ്ഞവരില്‍ സമ്മര്‍ദ്ദം, ആത്മഹത്യാ ചിന്തകള്‍, ലഹരിയോട് ആകര്‍ഷണം തുടങ്ങിയ പ്രവണതകള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തി.

ദിവസവും 4 മമണിക്കൂറിലധികം മൊബൈല്‍ ഫോണില്‍ കുത്തിയിരിക്കുന്ന കൌമാര പ്രായക്കാരില്‍ മാനസീകാരോഗ്യം തകരാറിലായിരിക്കുമെന്നും, ലഹരിയോട് അടിമപ്പെടാനുള്ള സാദ്ധ്യതയുണ്ടെന്നും പഠനത്തില്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.