ഹൃദ്രോഗ സാദ്ധ്യത അഞ്ച് വര്‍ഷം മുമ്പേ തിരിച്ചറിയുവാന്‍ പുതിയ എഐ സാങ്കേതിക വിദ്യ

ഹൃദ്രോഗ സാദ്ധ്യത അഞ്ച് വര്‍ഷം മുമ്പേ തിരിച്ചറിയുവാന്‍ പുതിയ എഐ സാങ്കേതിക വിദ്യ

Breaking News Health

ഹൃദ്രോഗ സാദ്ധ്യത അഞ്ച് വര്‍ഷം മുമ്പേ തിരിച്ചറിയുവാന്‍ പുതിയ എഐ സാങ്കേതിക വിദ്യ

ലണ്ടന്‍: ഹൃദയ സ്തംഭനവും അനുബന്ധ രോഗങ്ങളും അഞ്ചു വര്‍ഷം മുമ്പേ പ്രവചിക്കാന്‍ കഴിയുന്ന പുതിയ എഐ ഉപകരണം വികസിപ്പിച്ചെടുത്ത് ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍.

ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തുടക്കത്തിലേ കണ്ടെത്തി തടയാന്‍ ഈ സാങ്കേതിക വിദ്യ സഹായകരമാകുമെന്നാണ് വൈദ്യ ലോകത്തിന്റെ വിലയിരുത്തല്‍.

ഹൃദയത്തിനു ചുറ്റുമുള്ള കൊഴുപ്പിലെ മാറ്റങ്ങള്‍ നിരീക്ഷിച്ചാണ് ഈ ഉപകരണം രോഗ സാദ്ധ്യത പ്രവചിക്കുന്നത്.

സാധാരണ സിടി സ്കാനുകളില്‍ മനുഷ്യ നേത്രങ്ങള്‍ക്ക് കാണാന്‍ കവിയാത്ത ചെറിയ വ്യത്യാസങ്ങള്‍ പോലും കണ്ടെത്താന്‍ ഈ എഐ ഉപകരണത്തിനു സാധിക്കും.

ഹൃദയ ധമനികളിലെ നീര്‍വീക്കം തിരിച്ചറിയുന്നതിലൂടെ ഓരോ രോഗിക്കും പ്രത്യേക റിസ്ക് സ്കോര്‍ നല്‍കാന്‍ ഈ സാങ്കേതിക വിദ്യയിലൂടെ കഴിയും.

ഇംഗ്ളണ്ടിലെ 72000 രോഗികളില്‍ 10 വര്‍ഷത്തോളം നടത്തിയ നിരീക്ഷണത്തിനു ശേഷമാണ് ഗവേഷകര്‍ ഈ കണ്ടെത്തലിലെത്തിയത്.

86 ശതമാനം കൃത്യതയോടെ രോഗ സാദ്ധ്യത പ്രവചിക്കാന്‍ ഈ ഉപകരണത്തിനു സാധിച്ചുവെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ പ്രൊഫസര്‍ ചരലാംബോസ് ആന്റോണിയാഡ്സ് പറഞ്ഞു.

ഹൃദയ പേശികള്‍ക്ക് ഗുരുതരമായ തകരാര്‍ സംഭവിക്കുന്നതിനു മുമ്പ് തന്നെ ചികിത്സ ഉറപ്പാക്കാന്‍ ഇത് ഡോക്ടര്‍മാരെ സഹായിക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.