അകാല നരയെ പ്രതിരോധിക്കാന്‍ ചില പൊടിക്കൈകള്‍

Breaking News Health

അകാല നരയെ പ്രതിരോധിക്കാന്‍ ചില പൊടിക്കൈകള്‍
തലമുടി നേരത്തെതന്നെ നരച്ചു തുടങ്ങുന്നത് ഏവരേയും മാനസീകമായി അലട്ടുന്ന ഒരു അനുഭവമാണ്.

 

അകാല നരയെ പ്രതിരോധിക്കാന്‍ ഇന്ന് വിപണികളില്‍ എത്രയെത്ര മരുന്നുകളും എണ്ണകളുമാണുള്ളത്. എന്നാല്‍ സ്വന്തം വീട്ടില്‍ത്തന്നെ ഇതിന് പ്രതിവിധിയുണ്ട്.
അല്‍പം കറിവേപ്പില അരച്ച് കുഴമ്പു രൂപത്തിലാക്കി തൈരില്‍ ചേര്‍ത്ത് മുടിയില്‍ പുരട്ടിയ ശേഷം കുറച്ചു സമയം കഴിഞ്ഞ് കഴുകി കളയുക.
നെല്ലിക്ക വെള്ളത്തില്‍ ഇട്ട് തിളപ്പിക്കുക. ഈ വെള്ളം തണുത്തശേഷം മുടിയില്‍ തേച്ചു പിടിപ്പിച്ച് കഴുകുക.
ഉള്ളി നീരും മുട്ട പുഴുങ്ങിയതും എടുക്കുക . ഇതിലേക്ക് കുറച്ചു തേനും ചേര്‍ത്ത് എന്നും അതിരാവിലെ കഴിക്കുക.
ദൈനം ദിന ഭക്ഷണത്തില്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുക.
വെളിച്ചെണ്ണയില്‍ കുറച്ച് കറിവേപ്പില ഇട്ടു മൂപ്പിച്ച് ഇത് ദിവസവും തലയില്‍ പുരട്ടുക.
ബദാം ഓയിലും വെര്‍ജിന്‍ കോക്കനട്ട് ഓയിലും സമം ചേര്‍ച്ച് മുടിയില്‍ പുരട്ടുക.
പച്ചപ്പാല്‍ തലയില്‍ തേച്ച് പിടിപ്പിക്കുക. തുടര്‍ന്നു ഒരു മണിക്കൂറിനുശേഷം ഇത് കഴുകിക്കളയുക. ആഴ്ചയില്‍ ഒരു തവണ ഇതുപോലെ ചെയ്യുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.