കൊതുകിനെ തുരത്താന്‍ സോപ്പ് വികസിപ്പിച്ച് ഐഐടി ഡല്‍ഹി
ന്യൂഡെല്‍ഹി: മനുഷ്യവര്‍ഗ്ഗത്തിന് ഏറ്റവും വിനാശകാരിയായി വാഴുന്ന കൊതുകിനെ തുരത്താന്‍ സോപ്പ് വികസിപ്പിച്ച് ഐഐടി ഡല്‍ഹി.
പൌഡര്‍ രൂപത്തിലും ദ്രാവക രൂപത്തിലുമുള്ള ഡിറ്റര്‍ജന്റാണ് വികസിപ്പിച്ചിരിക്കുന്നത്.
ഡിറ്റര്‍ജന്റ്കൊണ്ടു കഴുകിയ തുണി കൈയ്യില്‍ കെട്ടിയശേഷം കൊതുകുകളെ അടച്ചിട്ട പെട്ടിയിലേക്ക് കൈ കടത്തുന്നു.
ഹാന്‍ഡ്-ഇന്‍-കേജ് രീതിയിലാണ് പരീക്ഷണം നടത്തിയതെന്ന് ഐഐടിയിലെ ടെക്സ്റ്റൈല്‍ ആന്‍ഡ് ഫൈബര്‍ എന്‍ജിനിയറിംഗ് വിഭാഗം മേധാവി പ്രൊഫ. ജാവേദ് നബി ബക്ഷ ഷെയ്വ് പറഞ്ഞു.
സോപ്പില്‍ അടങ്ങിയ ഘടകങ്ങള്‍ കൊതുകുകള്‍ക്ക് ഗന്ധത്തിലൂടെയും രുചിയിലൂടെയും തിരിച്ചറിയാന്‍ കഴിയുമെന്ന് പ്രൊഫസര്‍ പറഞ്ഞു. അത് തിരിച്ചറിഞ്ഞാല്‍ പിന്നെ കൊതുക് തുണിയില്‍നിന്നു അകന്നു പോകും.
ഡിറ്റര്‍ജന്റ് ഉപയോഗിച്ച് ഇടയ്ക്കിടെ തുണി അലക്കുന്നതിനാല്‍ പ്രതിരോധശേഷി നിലനില്‍ക്കുകയും ചെയ്യും.
ഡിറ്റര്‍ജെന്റിന്റെ പേറ്റന്റിനായി അപേക്ഷ നല്‍കിയെന്നും വാണിജ്യാടിസ്ഥാനത്തില്‍ അത് ഉടന്‍ പുറത്തിറക്കുമെന്നും ഗവേഷകര്‍ അറിയിച്ചു.

