ആത്തച്ചക്ക എന്ന സീതപ്പഴത്തിന്റെ വലിയ ഗുണങ്ങള്‍

ആത്തച്ചക്ക എന്ന സീതപ്പഴത്തിന്റെ വലിയ ഗുണങ്ങള്‍

Health

ആത്തച്ചക്ക എന്ന സീതപ്പഴത്തിന്റെ വലിയ ഗുണങ്ങള്‍
കേരളത്തിലെ ഫ്രൂട്ട് കടകളില്‍ നല്ല വിലതന്നെയുള്ള ഒരു പഴവര്‍ഗ്ഗമാണ് ആത്തകച്ചക്ക അഥവാ സീതപ്പഴം (കസ്റ്റാര്‍ഡ് ആപ്പിള്‍ ‍).

ഇതിന്റെ രുചിയേക്കാള്‍ മികച്ചതാണ് ഗുണങ്ങളും ശരീരത്തിനു ആവശ്യമായ വിറ്റാമിനുകള്‍ ‍, ധാതുക്കള്‍ ‍, അയേണ്‍ ‍, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പര്‍ മുതലായ നിരവധി സമ്പുഷ്ട ഘടകങ്ങളുള്ള പഴമാണ് സീതപ്പഴം. അള്‍സര്‍‍ , അസിഡിറ്റി എന്നിവയെ പ്രതിരോധിക്കാന്‍ മികച്ചതാണ് സീതപ്പഴം.

ചര്‍മ്മത്തിനു തിളക്കമേകാന്‍ സഹായിക്കുന്ന മൈക്രോ ന്യൂട്രിയന്റ്സ് അടങ്ങിയിട്ടുണ്ട്. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ മലബന്ധം അകറ്റുകയും ദഹന പ്രശ്നങ്ങള്‍ സുഗമമാക്കുകയും ചെയ്യുന്നു. പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാല്‍ രക്ക സമ്മര്‍ദ്ദം ഉള്ളവര്‍ക്കും ഉത്തമഫലമാണ് സീതപ്പഴം.

കണ്ണിന്റെ ആരോഗ്യത്തിനും ബുദ്ധി ക്ഷമതയ്ക്കും ഉത്തമമാണ്. കൂടാതെ പ്രമേഹത്തിനെതിരെ പൊരുതാനുള്ള കഴിവുമുണ്ട് സീതപ്പഴത്തിന്. അതുപോലെ ക്യാന്‍സറിനെ ഒരു പരിധിവരെ പ്രതിരോധിക്കാനുളേള ശേഷിയും സീതപ്പഴത്തിനുണ്ട്.