സിറിയയിലെ ആഭ്യന്തര യുദ്ധം: ഇതുവരെ കൊല്ലപ്പെട്ടത് 3 ലക്ഷത്തിലധികം പേര്‍

സിറിയയിലെ ആഭ്യന്തര യുദ്ധം: ഇതുവരെ കൊല്ലപ്പെട്ടത് 3 ലക്ഷത്തിലധികം പേര്‍

Breaking News Middle East

സിറിയയിലെ ആഭ്യന്തര യുദ്ധം: ഇതുവരെ കൊല്ലപ്പെട്ടത് 3 ലക്ഷത്തിലധികം പേര്‍

ദമാസ്ക്കസ്: സിറിയയില്‍ ആഭ്യന്തര യുദ്ധം 9 വര്‍ഷം പിന്നിട്ടപ്പോള്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 3,80,000. ഇതില്‍ 1,15,000 പേര്‍ സിവിലിയന്മാരാണ്.

22,000 കുട്ടികളും, 13,000 സ്ത്രീകളും മരിച്ചു. സിറിയന്‍ ഒബ്സര്‍വേറ്ററി മനുഷ്യാവകാശ സംഘടന പുറത്തുവിട്ട കണക്കാണിത്.

പ്രസിഡന്റ് ആസാദിന്റെ ഭരണത്തിനെതിരെ 2011 മാര്‍ച്ചില്‍ ദാരാ നഗരത്തില്‍ ആരംഭിച്ച പ്രക്ഷോഭണമാണ് വര്‍ഷങ്ങള്‍ നീണ്ട ആഭ്യന്തര യുദ്ധമായി പരിണമിച്ചത്. ജിഹാദി സ്റ്റേറ്റുകളും വിദേശ സേനകളും യുദ്ധത്തില്‍ പങ്കാളികളായി. 1.3 കോടി സിറിയക്കാര്‍ പാലായനം ചെയ്തു.