പീഢിത ക്രൈസ്തവര്‍ക്കായി അന്തര്‍ദ്ദേശീയ പ്രര്‍ത്ഥനാ ദിനം നടന്നു
വാഷിംടണ്‍ : ആഗോള തലത്തില്‍ ക്രൈസ്തവര്‍ നേരിടുന്ന കടുത്ത പീഢനങ്ങള്‍ക്കെതിരായി അന്തര്‍ദ്ദേശീയ പ്രര്‍ത്ഥനാ ദിനം ആചരിച്ചു.
അന്തര്‍ദ്ദേശീയ ക്രൈസ്തവ സംഘടനയായ ഓപ്പണ്‍ ഡോഴ്സിന്റെ നേതൃത്വത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ നവംബര്‍ 1 ഞായറാഴ്ച ദൈവസന്നിധിയില്‍ മുട്ടു മടക്കി പരസ്പരം കൈകോര്‍ത്തു പ്രര്‍ത്ഥിച്ചു.
വിവിധ ക്രൈസ്തവ സഭാ നേതക്കള്‍ , സംഘടനാ നേതാക്കള്‍ പ്രര്‍ത്ഥനാ യോഗത്തിന് നേതൃത്വം നല്‍കി. ഓപ്പണ്‍ ഡോഴ്സ് പ്രസിഡന്റ് ഡേവിഡ് ക്യൂറി പ്രാര്‍ത്ഥനയ്ക്കു മുഖ്യ നേതൃത്വം വഹിച്ചു.
ഇന്റര്‍നാഷണല്‍ ഡേ ഓഫ് പ്രെയര്‍ എന്ന പേരിലായിരുന്നു പ്രത്യേക പ്രര്‍ത്ഥനാ യോഗം ക്രമീകരിച്ചത്. ആരാധന, വചന ശുശ്രൂഷ, പ്രത്യേകം സ്തോത്രകാഴ്ച എന്നിവ നടന്നു.

