യോര്ദ്ദാന് താഴ്വര കൂട്ടിച്ചേര്‍ക്കല്‍ ; യിസ്രായേലിനെതിരെ യു.എ.ഇ.
മനാമ: യോര്ദ്ദാന് താഴ്വരയും അധിനിവേശ വെസ്റ്റ് ബാങ്കിന്റെ മറ്റു ഭാഗങ്ങളും ഏകപക്ഷീയമായി കൂട്ടിച്ചേര്‍ക്കാനുള്ള യിസ്രായേല്‍ നീക്കത്തിനെതിരെ യു.എ.ഇ.യുടെ മുന്നറിയിപ്പ്.
അറബ് രാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കാനുള്ള യിസ്രായേല്‍ നീക്കങ്ങള്‍ക്ക് ഇത് തിരിച്ചടിയാകുമെന്ന് അമേരിക്കയിലെ യു.എ.ഇ. അംബാസഡര്‍ യൂസഫ് അല്‍ ഒതൈബ യിസ്രായേല്‍ പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. യിസ്രായേലിലെ പ്രമുഖ ‘യെഡിയറ്റ് അഹരോനോട്ടില് ’ എബ്രായ ഭാഷയില്‍ എഴുതിയ ലേഖനത്തിലാണ് യിസ്രായേല്‍ കയ്യേറ്റത്തിനെതിരായി രംഗത്തു വന്നത്. ആദ്യമായാണ് ഒരു ഗള്‍ഫ് നയതന്ത്ര പ്രതിനിധി യിസ്രായേല്‍ പത്രത്തില്‍ ഇത്തരമൊരു അഭിപ്രായം എഴുതുന്നത്.
പത്രത്തിന്റെ ഒന്നാം പേജില്‍ത്തന്നെ യിസ്രായേല്‍ ജനതയോടുള്ള ആഹ്വാനം എന്ന നിലയിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. യിസ്രായേല്‍ പ്രഖ്യാപിച്ച കൂട്ടിച്ചേര്‍ക്കല്‍ പ്രക്രീയ ആക്രമണവും തീവ്രവാദവും വളര്‍ത്തുമെന്ന് ഒതൈബ ലേഖനത്തില്‍ ആരോപിക്കുന്നു. ഇത് യിസ്രായേലിനു ഗുണം ചെയ്യുന്നതാണ് ഈ പ്രക്രീയ. ജൂലൈ ഒന്നു മുതല്‍ കൂട്ടിച്ചേര്‍ക്കല്‍ പ്രക്രീയ ആരംഭിക്കുമെന്നും യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യൂഹു പ്രഖ്യാപിച്ചിരുന്നു.