ക്രിസ്ത്യന്‍ ഗ്രാമങ്ങളില്‍ ആക്രമണം; 27 മരണം, ചിലരെ ജീവനോടെ കത്തിച്ചു

ക്രിസ്ത്യന്‍ ഗ്രാമങ്ങളില്‍ ആക്രമണം; 27 മരണം, ചിലരെ ജീവനോടെ കത്തിച്ചു

Breaking News India Top News

മാലിയില്‍ ക്രിസ്ത്യന്‍ ഗ്രാമങ്ങളില്‍ ആക്രമണം; 27 മരണം, ചിലരെ ജീവനോടെ കത്തിച്ചു
ബമാകോ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ മാലിയില്‍ ക്രിസ്ത്യന്‍ ഗ്രാമങ്ങളില്‍ ഇസ്ളാമിക ജിഹാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ 27 പേര്‍ കൊല്ലപ്പെട്ടു. മധ്യമാലിയിലെ ചില്ലി, ബാക്കസ്, കോറോ ഗ്രാമങ്ങളിലാണ് ആയുധധാരികളായ അക്രമികള്‍ കൂട്ടക്കൊല നടത്തിയത്.

മെയ് 26-ന് ചൊവ്വാഴ്ച രാത്രിയില്‍ മോട്ടോര്‍സൈക്കിളില്‍ എത്തിയ സായുധ സംഘം കര്‍ഷകരായ നാട്ടുകാരെ ആക്രമിക്കുകയായിരുന്നു. 7 പേര്‍ കൊല്ലപ്പെട്ടു. പിറ്റേദിവസവും ആക്രമണം തുടര്‍ന്നു.വെട്ടിയും വെടിവെച്ചുമാണ് ഭൂരിപക്ഷം പേരെയും കൊലപ്പെടുത്തിയത്.

ചിലരെ ജീവനോടെ കത്തിച്ചു. മൊത്തം 27 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി ഡൌകോമ്പോ നഗരസഭാ ഡെപ്യൂട്ടി മേയര്‍ യാക്കൂബ കസ്സോഗി മാധ്യമങ്ങളോടു പറഞ്ഞു.

2011 മുതലാണ് മാലിയില്‍ തീവ്രവാദി ഗ്രൂപ്പുകള്‍ ശക്തമായത്. ഇവിടെ ശരിഅത്ത് നിയമം നടപ്പാക്കാനുള്ള ശ്രമത്തിലാണ് ജിഹാദികള്‍ ‍.

തീവ്രവാദികള്‍ മാലിയുടെ മധ്യ-വടക്കന്‍ പ്രദേശങ്ങളില്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ആക്രമണങ്ങളെത്തുടര്‍ന്ന് നിരവധി ക്രൈസ്തവര്‍ പ്രദേശത്തുനിന്നും പാലായനം ചെയേണ്ടതായി വന്നിട്ടുണ്ട്.