ഐ.എസ്. അവസാന ക്രിസ്തു വിരോധിയെന്ന് നോത്രദാമസ് പ്രവചിച്ചിരുന്നു

Breaking News Global

ഐ.എസ്. അവസാന ക്രിസ്തു വിരോധിയെന്ന് നോത്രദാമസ് പ്രവചിച്ചിരുന്നു
ലണ്ടന്‍ ‍: ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ഭീകരതയെക്കുറിച്ചും അതുമായി ബന്ധപ്പെട്ട മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ചും പ്രശസ്ത ഫ്രഞ്ച് പ്രവാചകന്‍ നോത്ര ദാമസ് 5 നൂറ്റാണ്ടുകള്‍ക്കു മുമ്പ് പ്രവിചിച്ചിരുന്നെന്ന് വാദം.

 

ഐ.എസിന്റെ പ്രാകൃതമായ ചെയ്തികളെക്കുറിച്ചും ലോകാവസാനത്തെക്കുറിച്ചും 16-ാം നൂറ്റാണ്ടില്‍ നോത്ര ദാമസ് പ്രവചനം നടത്തിയരുന്നെന്നാണ് ഒരു കൂട്ടം ഗവേഷകര്‍ പറയുന്നത്. നെപ്പോളിയനും, ഹിറ്റ്ലര്‍ക്കും ശേഷമുള്ള മൂന്നാമത്തെയും അവസാനത്തെയും ക്രിസ്തുവിരോധി 27 വര്‍ഷം നീളുന്ന മൂന്നാം ലോകമഹായുദ്ധത്തിനുമുമ്പ് ലോകത്ത് ആധിപത്യം സ്ഥാപിക്കും.

 

തുടര്‍ന്ന് 27 വര്‍ഷത്തിനുശേഷം അതായത് 2042-ല്‍ ലോകം അവസാനിക്കും. ഈ പ്രവചനം ഐ.എസിനെക്കുറിച്ചാണെന്നാണ് ഒരു കൂട്ടം ഗവേഷകരുടെ വാദം. നിലവില്‍ മദ്ധ്യേഷ്യയില്‍ ഐ.എസ്. നടത്തുന്ന ക്രൂരതകളെക്കുറിച്ചും കാലിഫറ്റ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി യൂറോപ്പിലും ആക്രമണം നടത്തുമെന്ന പ്രഖ്യാപനവും മറ്റും നോത്ര ദാമസിന്റെ പ്രവചനത്തിലുണ്ടായിരുന്നുവെന്നാണ് ഇവര്‍ കരുതുന്നത്.

 

എന്നാല്‍ നോത്ര ദാമസിന്റെ മറ്റൊരു ചതുഷ്പദ ശ്ലോകത്തിന്റെ വിശദീകരണത്തില്‍ 1999-ല്‍ ലോകവസാനം നടക്കുമെന്ന് പറഞ്ഞിരുന്നു. അതുകൊണ്ട് ഇപ്പോള്‍ പറയുന്ന വിശദീകരണം കാര്യമായി എടുക്കേണ്ടതില്ലെന്ന് മറ്റു ചിലരും വിമര്‍ശിക്കുന്നു.

 

നോത്ര ദാമസിന്റെ ഈ പറഞ്ഞ പ്രവചനവും ബൈബിളില്‍ വെളിപ്പെടുത്തിയിരിക്കുന്ന പ്രവചനവും തമ്മില്‍ യാതൊരു ബന്ധവും ഇല്ല. ബൈബിള്‍ സത്യമാണ്. അതിനാല്‍ ദൈവമക്കള്‍ ഇത്തരം പ്രവചനങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും ചെവികൊടുക്കേണ്ട കാര്യമില്ല.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.