ആയുര്‍ദൈര്‍ഘ്യത്തില്‍ ഇന്ത്യാക്കാര്‍ ഏറെ മുമ്പില്‍

Breaking News India

ആയുര്‍ദൈര്‍ഘ്യത്തില്‍ ഇന്ത്യാക്കാര്‍ ഏറെ മുമ്പില്‍
ലണ്ടന്‍ ‍: ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ ഇന്ത്യാക്കാര്‍ ഏറെ മുന്നിലെന്ന് പഠന റിപ്പോര്‍ട്ട്. രാജ്യത്തെ പുരുഷന്മാരില്‍ ശരാശരി ഏഴു വര്‍ഷത്തോളവും സ്ത്രീകളില്‍ പത്ത് വര്‍ഷത്തോളവും ആയുസ് വര്‍ദ്ധിച്ചതായി ബ്രിട്ടീഷ് ജേര്‍ണലായ ലാന്‍സെറ്റ് റിപ്പോര്‍ട്ട് ചെയ്തു.

 

കുട്ടികളിലെയും മുതിര്‍ന്നവരിലെയും മരണനിരക്കു കുറച്ചുകൊണ്ടു വരുന്നതിലും ഇന്ത്യ ഏറെ മുന്നോട്ടു പോയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.1991-ല്‍ ലോക ജനതയുടെ ആയുര്‍ ദൈര്‍ഘ്യം 65.3 വര്‍ഷമായിരുന്നത് 2013-ല്‍ 71.5 വര്‍ഷമായി വര്‍ദ്ധിച്ചു. പുരുഷന്മാരില്‍ 5.8 വര്‍ഷത്തിന്റെയും സ്ത്രീകളില്‍ 6.6 വര്‍ഷത്തിന്റെയും വര്‍ദ്ധവുണ്ടായതായി രേഖപ്പെടുത്തുന്നു.

 

പല രോഗങ്ങളെയും നേരിടുന്നതിലുണ്ടായ പുരോഗതിയാണ് ആയുര്‍ദൈര്‍ഘ്യത്തിലുണ്ടായ നേട്ടമെന്നും, ഇന്ന് ലോകത്ത് സാമ്പത്തികമായി മുന്നിട്ടു നില്‍ക്കുന്ന പ്രദേശങ്ങളില്‍ അര്‍ബുദംകൊണ്ടും, ഹൃദ്രോഗങ്ങള്‍കൊണ്ടും ഉണ്ടാകുന്ന മരണം നിയന്ത്രിച്ചതുമാണ് ആയുസ് വര്‍ദ്ധിക്കാന്‍ ഇടയാക്കിയതെന്നാണ് വിലയിരുത്തല്‍ ‍.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്ഥലങ്ങളില്‍ അതിസാരം, ശ്വാസകോശ അണുബാധ, നവജാത ശിശു വൈകല്യങ്ങള്‍ എന്നിവ മൂലമുണ്ടാകുന്ന മരണങ്ങള്‍ കുറഞ്ഞതും ആയുര്‍ദൈര്‍ഘ്യത്തില്‍ പ്രതിഫലിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.