പള്ളി പുതുക്കുന്നതിനിടയില്‍ കണ്ടെത്തിയത് 80 വര്‍ഷം പഴക്കമുള്ള അതിജീവന കുറിപ്പ്

പള്ളി പുതുക്കുന്നതിനിടയില്‍ കണ്ടെത്തിയത് 80 വര്‍ഷം പഴക്കമുള്ള അതിജീവന കുറിപ്പ്

Breaking News Europe Top News

പള്ളി പുതുക്കുന്നതിനിടയില്‍ കണ്ടെത്തിയത് 80 വര്‍ഷം പഴക്കമുള്ള അതിജീവന കുറിപ്പ്

പള്ളിയുടെ മേല്‍ക്കൂര പൊളിച്ച് പുതുക്കുന്നതിനിടയില്‍ കണ്ടെത്തിയത് 80 വര്‍ഷം പഴക്കമുള്ള കുറിപ്പ്. ബെല്‍ജിയത്തിലെ ആന്റ്വെര്‍പ്പിലുള്ള സെന്റ് ജെയിംസ് പള്ളിയുടെ മേല്‍ക്കൂര പൊളിച്ച് പുതുക്കുന്നതിനിടയിലാണ് ഒരു തീപ്പെട്ടി കൂടിനുള്ളില്‍ സൂക്ഷിച്ചിരുന്ന അതിജീവന കഥയുടെ കുറിപ്പ് കണ്ടെത്തിയത്.

1941 ജൂലൈ 21-ന് എഴുതിയ നിലയിലാണ് കുറിപ്പ്. സിറ്റി ഓഫ് ആന്റ്വെര്‍പ്പിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ ഈ കുറിപ്പ് ഷെയര്‍ ചെയ്തിട്ടുണ്ട്. ജോണ്‍ ജാന്‍സണ്‍ ‍, ജന്‍ ഹൈസലിക്, ലൂയിസ് ഷാന്‍ട്രെയ്ന്‍, ജൂള്‍വാന്‍ ഹെമല്‍ഡോങ്ക് എന്നീ നാലു പേര്‍ ചേര്‍ന്നാണ് ഈ കുറിപ്പില്‍ ഒപ്പു വെച്ചിരിക്കുന്നത്.

അന്ന് മേല്‍ക്കൂരയുടെ ജോലി ചെയ്തിരുന്ന തൊഴിലാളികളാണിവരെന്ന് കരുതുന്നു. അന്ന് ജോലി സമയത്ത് കടന്നുപോകേണ്ടിവന്ന ദുരിതങ്ങളുടെ നേര്‍രേഖയാണ് കുറിപ്പില്‍ വിവിരിച്ചിരിക്കുന്നത്.

ഇതേ മേല്‍ക്കൂരയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് തങ്ങളെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സീലിംഗ് വീണ്ടും പുതുക്കുമ്പോള്‍ ഞങ്ങള്‍ ഈ ഭൂമിയില്‍ ഉണ്ടാകില്ല. വരുന്ന തലമുറയോട് ഞങ്ങള്‍ ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു നമുക്ക് ഈ ഭൂമിയില്‍ നല്ലൊരു ജീവിതം ഉണ്ടാകുന്നില്ല.

രണ്ട് യുദ്ധങ്ങള്‍ക്കിടയിലാണ് ഞങ്ങള്‍ ജീവിച്ചത്. ഒന്ന് 1914-ലും മറ്റൊന്ന് 1940-ലും. പട്ടിണിയിലും ദുരിതത്തിലുമാണ് ഞങ്ങള്‍ ഇവിടെ ജോലി ചെയ്യുന്നത്. ഞങ്ങള്‍ക്ക് ഭക്ഷണമില്ല. മറ്റൊരു യുദ്ധം വരുമ്പോള്‍ അടുത്ത തലമുറകളെ ഉപദേശിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

നിങ്ങളെ ജീവനോടെ നിലനിര്‍ത്താന്‍ ആവശ്യമായ അളവില്‍ അരി, കാപ്പി, ധാന്യങ്ങള്‍ ‍, ഗോതമ്പ് എന്നിവ പോലുള്ളവ കഴിക്കുക. വിവാഹിതരായവര്‍ നിങ്ങളുടെ വീട് നോക്കു… എന്നിങ്ങനെയാണ് കുറിപ്പിലെ ഉപദേശങ്ങള്‍ ‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.