മതനിന്ദാ കേസ്: മൂന്നു പാക്കിസ്ഥാന്‍ ക്രൈസ്തവര്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

മതനിന്ദാ കേസ്: മൂന്നു പാക്കിസ്ഥാന്‍ ക്രൈസ്തവര്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

Breaking News Global

മതനിന്ദാ കേസ്: മൂന്നു പാക്കിസ്ഥാന്‍ ക്രൈസ്തവര്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

ഇസ്ളാമബാദ്: പാക്കിസ്ഥാനില്‍ മതനിന്ദ ആരോപിക്കപ്പെട്ട് അറസ്റ്റിലായി തടവില്‍ കഴിഞ്ഞിരുന്ന മൂന്നു ക്രൈസ്തവര്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. മൂവരും വ്യത്യസ്ത കേസുകളിലായിരുന്നു പ്രതികളായത്.

ശുചീകരണ തൊഴിലാളിയായ സലാമത് ഹാരൂണ്‍ മസി, പട്രാസ് മസി, രാജ ഹാരിസ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.

സലാമത്തിന് ആഗസ്റ്റ് 23-നായിരുന്നു ജാമ്യം. ലാഹോറിലെ ഒരു വേസ്റ്റ് മാനേജ്മെന്റ് കമ്പനിയില്‍ ജോലിക്കാരനായ സലാമത് ഹരൂണ്‍ മസിയും 2021 ഫെബ്രുവരിയില്‍ നാല് മുസ്ളീം കോളേജ് വിദ്യാര്‍ത്ഥികളോട് സുവിശേഷം പങ്കുവെയ്ക്കുകയും ലഘുലേഖകള്‍ കൊടുക്കുകയും ചെയ്തു.

ഇതില്‍ മതനിന്ദ ഉണ്ടെന്നാരോപിച്ചായിരുന്നു അറസ്റ്റ്. ഹാരൂണിന് ആ മാസം തന്നെ ജാമ്യം ലഭിച്ചിരുന്നു. അബ്ദുള്‍ ഹമീദാണ് ജാമ്യം നിന്നത്. പാട്രിസ് മസിക്ക് ആഗസ്റ്റ് 24-നാണ് ജാമ്യം ലഭിച്ചത്.

2018 ഫെബ്രുവരിയില്‍ സോഷ്യല്‍ മീഡിയായിലൂടെ പ്രവാചകനെതിരായി പോസ്റ്റു ചെയ്തു എന്ന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. അനീഖ മരിയയാണ് കേസ് വാദിച്ചത്.

രാജ ഹാരിസ് 2020 ഡിസംബറില്‍ ഫെയ്സ് ബുക്കിലൂടെ മതനിന്ദ നടത്തിയെന്ന പേരിലാണ് കേസെടുത്തത്.

2021 ജനുവരിയില്‍ അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. ആഗസ്റ്റ് 24-ന് സെയ്ഫ് ഉള്‍ മാലൂക്കാണ് കേസ് വാദിച്ചത്.