പണ്ട് ക്രിസ്ത്യന്‍ രാഷ്ട്രമായിരുന്ന സിറിയ ഇന്ന് ഇസ്ളാം ഭൂരിപക്ഷ രാഷ്ട്രം

പണ്ട് ക്രിസ്ത്യന്‍ രാഷ്ട്രമായിരുന്ന സിറിയ ഇന്ന് ഇസ്ളാം ഭൂരിപക്ഷ രാഷ്ട്രം

Asia Breaking News Top News

പണ്ട് ക്രിസ്ത്യന്‍ രാഷ്ട്രമായിരുന്ന സിറിയ ഇന്ന് ഇസ്ളാം ഭൂരിപക്ഷ രാഷ്ട്രം
സിറിയ എന്ന രാജ്യത്തിന്റെ ഭരണകൂടത്തെ അട്ടിമറിച്ച് വിമതര്‍ പിടിമുറുക്കിയ വാര്‍ത്തയാണ് ഇന്ന് ലോകം കണ്ട പ്രധാന സംഭവം.

ദമാസ്ക്കസ് തലസ്ഥാനമായ സിറിയയെ ഒരു പ്രമുഖ അരബ് ഇസ്ളാമിക രാജ്യമായി കണക്കാക്കുന്നു. ജനസംഖ്യയില്‍ ഭൂരിപക്ഷവും സുന്നി മുസ്ളീങ്ങളും.

സിറിയ ഇസ്ളാമിന്റെ കേന്ദ്രമായതിനു നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഈ രാജ്യം ഒരു ക്രിസ്തുമതത്തിന്റെ ശക്തി കേന്ദ്രമായിരുന്നു എന്നു ചരിത്രം പറയുന്നു.

1400 വര്‍ഷങ്ങള്‍ക്കു മുമ്പ് അതായത് എഡി 634-ലാണ് ഇസ്ളാം മതം സിറിയയില്‍ പ്രവേശിച്ചത്. ഖലീഫ അസ്രത്ത് അബൂബക്കറിന്റെയും അസ്രത്ത് ഖാലിദ് ബിന്‍ വാലിദിന്റെയും നേതൃത്വത്തില്‍ അറബ് മുസ്ളീങ്ങള്‍ സിറിയ കീഴടക്കി.

ഇസ്ളാം മതത്തിന്റെ ആവിര്‍ഭാവത്തിനുശേഷം സിറിയ ഇസ്ളാമിന്റെ ഒരു പ്രധാന കേന്ദ്രമായിത്തന്നെ മാറിക്കഴിഞ്ഞു. ഉമയ്യദ് ഖലിഫമാര്‍  ദമാസ്ക്കസിനെ തലസ്ഥാനമാക്കി.

കൂടാതെ ഉമയ്യദ് ഭരണാധികാരികള്‍ അബ്ദുള്‍ മാലിക് കൊട്ടാരം, ഉമയ്യദ് ഉസ്ജിദ് തുടങ്ങിയ നിരവിധി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയുണ്ടായി.

എന്നാല്‍ അബ്ബാസി ഖലിഫമാര്‍ തലസ്ഥാനം ദമാസ്ക്കസില്‍നിന്നും ആധുനിക ഇറാക്കിലെ ബാഗ്ദാദിലേക്കു മാറ്റുകയുണ്ടായി. എഡി 750-ല്‍ അബ്ബാസി ഖലിഫമാര്‍ സിറിയയില്‍ ഭരണം സ്ഥാപിച്ചു.

അബ്ബാസി ഖലീഫമാര്‍ തലസ്ഥാനം ദമാസ്ക്കസില്‍നിന്നും ബാഗ്ദാദിലേക്കു മാറ്റുകയും സിറിയ 1260 വരെ അബ്ബാസി ഖലിഫമാരുടെ കീഴിലായിരുന്നു. വിവിധ മതക്കാര്‍ ഉണ്ടെങ്കിലും ഭൂരിഭാഗവും സുന്നി മുസ്ളീങ്ങളാണ്.

കൂടാതെ ഷിയ മുസ്ളീങ്ങളും ഡ്രൂസുകളും ക്രിസ്ത്യന്‍ മതവിഭാഗങ്ങളും ഉണ്ട്. സിറിയന്‍ മുസ്ളീങ്ങളില്‍ ഭൂരിഭാഗവും അറബികള്‍, കുര്‍ദ്ദുക്കള്‍, തുര്‍ക്ക്മെന്‍സ്, സര്‍ക്കാസിയന്‍ തുടങ്ങി വിവിധ പശ്ചാത്തലങ്ങളില്‍നിന്നുള്ള സുന്നികളാണ്.

ക്രൈസ്തവരില്‍ ഗ്രീക്ക് ഓര്‍ത്തഡോക്സ്, ഗ്രീക്ക് കത്തോലിക്കര്‍, അര്‍മേനനിയയന്‍ ഓര്‍ത്തഡോക്സ്, അര്‍മേനിയന്‍ കത്തോലിക്കര്‍, സിറിയക് ഓര്‍ത്തഡോക്സ്, സിറിയക് കത്തോലിക്കര്‍, നെസ്തോറിയന്‍, കാല്‍ദിയന്‍, മരോനൈറ്റ്സ്, ലാറ്റിന്‍ കത്തോലിക്കര്‍, പ്രോട്ടസ്റ്റന്റുകള്‍ തുടങ്ങി നിരവധി ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുണ്ട്.

കൂടാതെ ഒരു ചെറിയ യെസീദി സമൂഹവും ഉണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.