പാസ്റ്ററെ കുരിശില്‍ തറച്ചുകൊന്ന പ്രതിക്ക് ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയാന്‍ ശിക്ഷ
യു.എസില്‍ 76 വയസുള്ള പാസ്റ്റര്‍ വില്യം ബില്‍ഷോണ്‍മാനെ കുരിശില്‍ തറച്ചുകൊന്ന കേസില്‍ പ്രതിക്ക് ജീവിതത്തിന്റെ ശിഷ്ട കാലം മുഴുവന്‍ ജയിലില്‍ ചിലവഴിക്കാന്‍ കോടതി വിധിച്ചു.
2025 ഏപ്രിലില്‍ അരിസോണയിലെ ന്യൂറിവര്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മാരികോപ് കൌണ്ടി ഷെരിഫ് ഓഫീസ് 911 എന്ന നമ്പരില്‍ വിളി വന്നതിനെത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ ജഡം കണ്ടത് ഞെട്ടിക്കുന്ന നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പാസ്റ്ററെ അംഗഭംഗം വരുത്തി കുരിശിലേറ്റുന്നതിനു സമാനമായി ശരീരം മുഴുവന്‍ കൈകള്‍ നീട്ടിപ്പിടിച്ച ശേഷം കുറ്റവാളി തലയില്‍ ഒരു മുള്‍ക്കിരീടം വച്ച നിലയിലായിരുന്നു കണ്ടെത്തിയത്.
പാസ്റ്റര്‍ ഷോണ്‍മാനെ കൊലപ്പെടുത്തിയത് ആദ്യം ഷിഫ് എന്നയാളാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പ്രതി ഷിഫ് കോടതിയില്‍ കുറ്റസമ്മതം നടത്തി.
ഷിഫിന് പരോള്‍ സാദ്ധ്യതയില്ലാതെ 102 വര്‍ഷം കഠിന തടവ് ലഭിച്ചു. താന്‍ ചെയ്യുന്നത് ക്രൂരമാണെന്ന് ചിന്തിച്ചു അതുകൊണ്ട് തനിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രതി വാദിച്ചു.
പ്രതിയുടെ പിതാവ് കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയത് കേട്ട് ക്രൈസ്തവ ലോകം ഞെട്ടിയിരുന്നു.
തന്റെ മകന് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്നും രാജ്യത്തുടനീളം 14 ക്രിസ്ത്യന്‍ നേതാക്കളെ കൊല്ലാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു കൊലയെന്നും അദ്ദേഹം പറഞ്ഞു.

