നാഷണല്‍ ട്രെയ്നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്

Breaking News Kerala

നാഷണല്‍ ട്രെയ്നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്
തിരുവല്ലാ: കഴിഞ്ഞ ഒന്നര ദശാബ്ദമായി കേരളത്തിലും, ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമായി യുവജനങ്ങളുടെയും കൂഞ്ഞുങ്ങളുടെയും ഇടയില്‍ ദൈവരാജ്യ വ്യാപനത്തിനായി പ്രവര്‍ത്തിക്കുന്ന തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട് വടക്കേ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുവാനായി മുന്‍ വര്‍ഷങ്ങളില്‍ നടത്തിവന്നതുപോലെ ഈ വര്‍ഷവും ഇംഗ്ളീഷിലും ഹിന്ദിയിലുമായി മാത്രമുള്ള നാഷണല്‍ ചില്‍ഡ്രന്‍സ് മിനിസ്ട്രി ട്രെയ്നിംഗ് നടത്തുന്നു.

 

നവംബര്‍ മാസം 6,7 തീയതികളില്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ ക്യാമ്പ് സെന്റര്‍ കൊമ്പാടി, തിരുവല്ലായില്‍ വച്ചാണ് ട്രെയ്നിംഗ് നടക്കുന്നത്.
എങ്ങനെ ഗാന പരിശീലനം ആകര്‍ഷകമാക്കാം, വേദവാക്യമനപാഠം കുട്ടികളെ എങ്ങനെ രസകരമായി പഠിപ്പിക്കാം, എങ്ങനെ ഒരു കുട്ടിയെ ക്രിസ്തുവിലേക്ക് നയിക്കാം, ഗെയിം എങ്ങനെ നടത്താം, കുട്ടികളുടെ മനശാസ്ത്രം, തുടങ്ങി ബാല സുവിശേഷീകരണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും വിശദമായി പ്രതിപാദിക്കപ്പെടുന്നു.

 
രജിസ്ട്രേഷന്‍ ഫീസ് 250 രുപയായിരിക്കും. 70 പേര്‍ക്ക് മാത്രമായി അഡ്മിഷന്‍ നിജപ്പെടുത്തിയിരിക്കുന്നു. വടക്കേ ഇന്ത്യന്‍ ശുശ്രൂഷക്ക് താല്പര്യമുള്ളവര്‍ ബന്ധപ്പെടുക: 9656217909

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.