3 ക്രൈസ്തവരെ കൊലപ്പെടുത്തുന്ന ദൃശ്യം ഐ.എസ്. പുറത്തുവിട്ടു

Breaking News Middle East

3 ക്രൈസ്തവരെ കൊലപ്പെടുത്തുന്ന ദൃശ്യം ഐ.എസ്. പുറത്തുവിട്ടു
ഹസ്സാക്ക: സിറിയക്കാരായ 3 ക്രൈസ്തവരെ കൊലപ്പെടുത്തുന്ന വീഡിയോ ദൃശ്യം ഇസ്ളാമിക് സ്റ്റേറ്റ് ഭീകരര്‍ പുറത്തുവിട്ടു.

 

ഓറഞ്ച് നിറത്തിലുള്ള പ്രത്യേക വസ്ത്രം ധരിപ്പിച്ച ക്രൈസ്തവരായ 3 പേരേയും ഭീകരര്‍ പിന്നില്‍നിന്നും തലയ്ക്കു വെടിവെച്ചു കൊല്ലുന്ന ദൃശ്യമാണ് പുറത്തുവിട്ടത്. സിറിയയിലെ ഹസ്സാക്ക പ്രവിശ്യയില്‍ ഖാബൂര്‍ ദി താഴ്വരയിലെ ചില ഗ്രാമങ്ങളില്‍നിന്നും കഴിഞ്ഞ ഫെബ്രുവരിയില്‍ 250 അസ്സീറിയന്‍ ക്രൈസ്തവരെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.

 

അന്നുമുതല്‍ ഭീകരരുടെ കസ്റ്റഡിയില്‍ കഴിയുന്ന ക്രൈസ്തവരെക്കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു. ഇവരില്‍ ഓരോരുത്തര്‍ക്കും 50,000 ഡോളര്‍ വീതം വിലവെച്ച് ഭീകരര്‍ ബന്ധുക്കളുമായി മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു.

 

എന്നാല്‍ തങ്ങളുടെ ആവശ്യം നടക്കാതെ വന്നതും ബന്ദികളെ ക്രൈസ്തവ വിശ്വാസം ത്യജിക്കാന്‍ നിര്‍ബന്ധിച്ച് പരാജയപ്പെട്ടതുമാണ് മൂവരേയും വധിക്കാന്‍ കാരണമെന്ന് അറിവായി.

 

ടെല്‍ ടാമാര്‍ ഗ്രാമത്തില്‍നിന്നുള്ള അഷൂര്‍ ഏബ്രഹാം, ടെല്‍ ഷമിറാം ഗ്രാമ സ്വദേശി ബാസ ഇസ്സാ മൈക്കിള്‍ ‍, ജാസിറ ഗ്രാമ സ്വദേശി ഡോ. അബ്ദുള്‍ മസിഹ് എന്നിവരാണ് കൊലചെയ്യപ്പെട്ടവര്‍ ‍.

 

മോചന ദ്രവ്യം നല്‍കിയില്ലെങ്കില്‍ ബാക്കിയുള്ളവരേയും ഇതുപോലെ വധിക്കുമെന്ന് ഭീഷണി മുഴക്കുന്നുണ്ട്. ദൈവമക്കള്‍ ഇവര്‍ക്കുവേണ്ടി ശക്തമായി പ്രാര്‍ത്ഥിക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.