ഇന്റര്‍നെറ്റ് ഇനി നേരെ തലച്ചോറിലേക്ക്
വാഷിംങ്ടണ്‍ : കമ്പ്യൂട്ടര്‍ , ടാബ്ലെറ്റ്, മൊബൈല്‍ ഫോണ്‍ , അതിനുശേഷം ഇനി തലച്ചോറിലേക്കും ഇന്റര്‍നെറ്റ് എത്തും.
ഗൂഗിള്‍ മെഷീന്‍ ലേണിങ് പ്രൊജക്ടില്‍ പ്രവര്‍ത്തിക്കുന്ന റേ കര്‍സ്വെയ്ലിന്റെ കണക്കു പ്രകാരം 2030-ല്‍ ഇന്റര്‍നെറ്റ് തലച്ചോറുമായി ബന്ധം സ്ഥാപിക്കും. നാനോ ബോട്സിന്റെ സഹായത്തോടെയാകും തലച്ചോറിനെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുക.
തലച്ചോറിലെ നിയോ കോര്‍ടെക്സിന്റെ സഹായത്തോടെയാകും ആശയവിനിമയം യാഥാര്‍ത്ഥ്യമാക്കുക. തലച്ചോറുകള്‍ തമ്മില്‍ ഇ-മെയിലുകളും, ഫോട്ടോകളും കൈമാറാനും സാധിക്കും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ തലച്ചോറിന്റെ ശക്തി വര്‍ദ്ധിപ്പിക്കാനും ആ സംവിധാനത്തിനു കഴിയും. തലച്ചോറില്‍ നാനോ മെഷീനുകള്‍ സ്ഥാപിക്കാനുള്ള ഗവേഷണത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാനുള്ള പരിശ്രമത്തിലാണ് ഗവേഷകര്‍ .

