ബഹിരാകാശ നിലയത്തിനു ഇനി അല്‍പായുസ് മാത്രം: 2031-ല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും

ബഹിരാകാശ നിലയത്തിനു ഇനി അല്‍പായുസ് മാത്രം: 2031-ല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും

Breaking News USA

ബഹിരാകാശ നിലയത്തിനു ഇനി അല്‍പായുസ് മാത്രം: 2031-ല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും

വാഷിംഗ്ടണ്‍: സുനിത വില്യംസിന്റെയും ബാരി വില്‍മോറിന്റെയും ബഹിരാകാശ യാത്രാ മടങ്ങിവരവിനുശേഷം ലോകം ഏറെ ആഹ്ളാദത്തിലായിരുന്നു.

286 ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ചിലവഴിച്ച ശേഷമാണ് സ്പേസ് എക്സിന്റെ ക്രൂ 9 പേടകത്തില്‍ ഇരുവരും ഭൂമിയില്‍ തിരിച്ചെത്തിയത്.

മനുഷ്യന്റെ ബഹിരാകാശ ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നാണ് നിലയം. ഭൂമിയില്‍നിന്നും 400 കിലോമീറ്ററുകള്‍ അകലെയായി ബഹിരാകാശത്ത് സിഥിതി ചെയ്യുന്നതാണ് നിലയം.

യു.എസ്., റഷ്യ, ജപ്പാന്‍, കാനഡ തുടങ്ങിയ രാജ്യങ്ങളും 11 യൂറോപ്യന്‍ രാജ്യങ്ങളിലെ ബഹിരാകാശ സംഘടനകളും സംയുക്തമായാണ് നിലയത്തെ യാഥാര്‍ത്ഥ്യമാക്കിയത്. നാസയാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.

1998-ലാണ് നിലയത്തെ വിക്ഷേപിച്ചത്. ബഹിരാകാശത്ത് ഭൂമിയോടടുത്ത ഭ്രമണ പഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് ഈ നിലയം. ഭൂമിയില്‍നിന്നും 330 കിലോമീറ്ററിനും 435 കിലോമീറ്ററിനും ഇടയിലാണ് ഇതിന്റെ സഞ്ചാരം.

728 മീറ്റര്‍ നീളവും 108 മീറ്റര്‍ വീതിയുമുള്ള ഈ നിലയം മണിക്കൂറില്‍ 27,600 കിലോമീറ്റര്‍ വേഗതയിലാണ് ഭൂമിക്കുചുറ്റും സഞ്ചരിക്കുന്നത്. എന്നാല്‍ ഈ ബഹിരാകാശ നിലയത്തിനു 2031 വരെ മാത്രമാണ് നാസ ആയുസ് കല്‍പ്പിച്ചിരിക്കുന്നത്.

ഇതിനായുള്ള പദ്ധതി രേഖ യു.എസ്. കോണ്‍ഗ്രസിനു മുമ്പാകെ നാസ സമര്‍പ്പിച്ചിരുന്നു. തിരികെയെത്തുന്ന നിലയത്ത ശാന്ത സമുദ്രത്തിലെ ബഹിരാകാശ വാഹനങ്ങളുടെ സെമിത്തേരി എന്നാണ് പറയപ്പെടുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.