യു.കെയില്‍ ദരിദ്ര സമൂഹത്തിന്റെ ഇടയില്‍ പള്ളികള്‍ അടച്ചു പൂട്ടുന്നത് വര്‍ദ്ധിക്കുന്നു
ലണ്ടന്‍ : യു.കെ.യില്‍ പള്ളികള്‍ അടച്ചുപൂട്ടുന്നത് ദരിദ്ര സമൂഹങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നതെന്ന് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നു.
ചര്‍ച്ച് ആക്ഷന്‍ ഓണ്‍ പോവര്‍ട്ടി (സിഎപി) നടത്തിയ പഠനം ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ പള്ളികള്‍ 10 വര്‍ഷത്തിനിടെ അടച്ചുപൂട്ടലിന്റെ നിരക്ക് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വെളിപ്പെട്ടത്.
ചര്‍ച്ച് ഓഫ് ഇംഗ്ളണ്ട്, റോമന്‍ കാത്തലിക്, മെതഡിസ്റ്റ്, ബാപ്റ്റിസ്റ്റ്, യുണൈറ്റഡ് റിഫോംഡ് ചര്‍ച്ച് എന്നിവയ്ക്കിടയില്‍ നടന്ന അടച്ചുപൂട്ടല്‍ വിശദമായി പരിശോധിച്ചപ്പോഴാണ് യാഥാര്‍ത്ഥ്യം കണ്ടെത്തിയത്.
സാമ്പത്തികശേഷിയുള്ളവരുടെ സ്ഥലത്തെ പള്ളികള്‍ അടച്ചുപൂട്ടിയതിനേക്കാള് താഴ്ന്ന വരുമാനമുള്ളവരുടെ സ്ഥലത്തെ കൂടുതല്‍ പള്ളികള്‍ അടച്ചുപൂട്ടിയതായി കണ്ടെത്താന്‍ കഴിഞ്ഞു.
യുണൈറ്റഡ് റിഫോംഡ് ചര്‍ച്ച് മാത്രമാണ് സമ്പന്ന പ്രദേശങ്ങളില്‍ കൂടുതല്‍ പള്ളികള്‍ അടച്ചത്.
ഹാജര്കുറയല് , പരിപാലന ചിലവ്, വൈദികരുടെ അഭാവം എന്നിവയാണ് അടച്ചുപൂട്ടലിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.

