തീവ്രവാദികള്‍ക്ക് വില്‍ക്കാനായി വശീകരിച്ചു കൊണ്ടുപോയ 40 ക്രിസ്ത്യന്‍ കുട്ടികളെ ദൈവം വിടുവിച്ചു
കമ്പാല: ക്രിസ്ത്യാനികളായ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് തെറ്റിദ്ധരിപ്പിച്ചു കൊണ്ടുപോയി തീവ്രവാദി സംഘങ്ങള്‍ക്ക് കൈമാറാനുള്ള പദ്ധതി ദൈവം തടഞ്ഞു. സംഭവത്തില്‍ 2 യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു.
ഫെബ്രുവരി 2-ന് ആഫ്രിക്കന്‍ രാഷ്ട്രമായ ഉഗാണ്ടയിലാണ് സംഭവം നടന്നത്. വടക്കു പടിഞ്ഞാറന്‍ ഉഗാണ്ടയിലെ പടിഞ്ഞാറന്‍ നൈല്‍ സബ് റീജണില്‍ അറുവ എന്ന സ്ഥലത്താണ് സംഭവം.
മധ്യ ഉഗാണ്ടയിലെ ലുവെറോ ജില്ലയില്‍ ഒരു ക്രിസ്ത്യന്‍ സംഘടനയുടെ സ്കൂളില്‍ എന്ന പേരില്‍ കുട്ടികളെ കൊണ്ടുപോയി രജിസ്റ്റര്‍ ചെയ്തതായി ഇരകളായ കുട്ടികളുടെ ചര്‍ച്ചിലെ പാസ്റ്റര്‍ക്ക് (സുരക്ഷാ കാരണത്താല്‍ പേര് വെളിപ്പെടുത്തിയിട്ടില്ല) തന്റെ സഹോദരനില്‍നിന്നും വിവരം ലഭിച്ചു. ഒരു ക്രിസ്ത്യന്‍ യുവാവാണ് കുട്ടികളെ കൊണ്ടുപോയതെന്നും അറിവു കിട്ടി.
എന്നാല്‍ ലുവറോയ്ക്കു സമീപമുള്ള വാകിസോ ജില്ലയിലെ താമസക്കാരനായ സിറാജി സാബിരി (27) എന്ന മുസ്ളീം യുവാവാണ് സത്യത്തില്‍ കുട്ടികളെ വശികരിച്ചു കൊണ്ടുപോയത്.
കുട്ടികളുടെ നന്മയ്ക്കു വേണ്ടിയുള്ള സഹായങ്ങള്‍ കിട്ടുന്നതു നല്ലതല്ലേ എന്നു കരുതി മാതാപിതാക്കളും സമ്മതം മൂളുകയായിരുന്നു. കുട്ടികളെ ഇതിനായി അറുവ നഗരത്തിലെ ഒരു ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇതൊരു തട്ടിപ്പാണെന്നു മനസ്സില്‍ തോന്നിയ പാസ്റ്റര്‍ ഉടന്‍തന്നെ പോലീസില്‍ വിളിച്ചറിയിച്ചു.
കുട്ടികള്‍ കഴിയുന്ന ഹോട്ടലിന്റെ വിവരവും കൈമാറി. വിവരം അറിഞ്ഞ പോലീസ് ഉന്നത സംഘം ഹോട്ടലിലേക്കു കുതിച്ചെത്തി. അവിടെ ഹോട്ടല്‍ പരിശോധിച്ചപ്പോള്‍ 5 മുതല്‍ 16 വയസ്സുവരെയുള്ള കുട്ടികളെ തടഞ്ഞു വെച്ചിരിക്കുന്നതായും സമീപമുള്ളവരെ ചോദ്യം ചെയ്തപ്പോള്‍ ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് ദി കോംഗോ എന്ന ബോര്‍ഡു വെച്ച ഒരു ബസും കണ്ടെത്തി. കുട്ടികളെ ഈ ബസില്‍ കടത്താന്‍ ബുക്ക് ചെയ്തിരിക്കുകയായിരുന്നു.
പോലീസ് സംഘം വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുട്ടികളെ കോംഗോയിലെ ഇസ്ളാമിക തീവ്രവാദി ഗ്രൂപ്പായ എഡിഎഫ് എന്ന സംഘടനയ്ക്ക് വില്‍ക്കാനായി കൊണ്ടുപോകാനുള്ള പദ്ധതിയായിരുന്നു എന്ന് കണ്ടെത്തി.
സംഭവത്തില്‍ ജില്ലയിലെ ഗവണ്മെന്റ് സേനയുടെ സമ്പൂര്‍ണ്ണ ചുമതലയുള്ള സിറ്റി കമ്മീഷണര്‍ അലീസ് അകല്ലോ കര്‍ശന നടപടി സ്വീകരിച്ചു. പ്രതിയായ സാബരിയെ ഉടന്‍ അറസ്റ്റു ചെയ്തു.
സംഭവത്തില്‍ ബന്ധമുള്ള മറ്റൊരു മുസ്ളീം യുവതി സലീമ ഗെരിയ (28) കോടതിയില്‍ ഹാജരായി. ഇരുവര്‍ക്കുമെതിരെ കേസെടുത്ത് റിമാന്റിലാക്കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
സബാരി മുമ്പും സമാനമായ തട്ടിക്കൊണ്ടുപോകല്‍ നടത്തിയതായി വിവരമുണ്ട്. കുട്ടികളെ രക്ഷിച്ചത് സര്‍വ്വ ശക്തനായ ദൈവമാണെന്നും ദൈവത്തിനു നന്ദി പറയുന്നതായും പാസ്റ്ററും സഭയും ബന്ധുക്കളും അറിയിച്ചു.

