ജീവനറ്റുപോയിട്ടും 50 വര്‍ഷമായി നിലനില്‍ക്കുന്ന അത്ഭുത മരം
ഈ ലോകത്ത് ജീവനുള്ളതിന്റെ എല്ലാം ജീവനറ്റുപോയാല്‍ പിന്നെ നിലനില്‍ക്കുക സാദ്ധ്യമല്ല. ജന്തുജീവജാലങ്ങളായാലും സസ്യലതാതികളായാലും അത് പ്രകൃതിയുടെ ഒരു നിയമമാണ്.
എന്നാല്‍ 50 വര്‍ഷത്തോളമായി ജീവനറ്റു പോയിട്ടും ഒരു അത്ഭുതമായി തലയുയര്‍ത്തി നില്‍ക്കുന്ന ഒരു മരം കാനഡയിലുണ്ട്. സംഭവം വാസ്തവമാണ്. ആല്‍ബര്‍ട്ടയില്‍ ക്രൌസ്നെസ്റ്റ് ഹൈവേയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ബര്‍മിസ്ട്രീയാണ് ലോകാത്ഭുതമായി സ്ഥിതി ചെയ്യുന്ന ഈ മരം.
കാനഡയില്‍ ഏറ്റവും അധികം ചിത്രങ്ങള്‍ പകര്‍ത്തപ്പെട്ട മരം എന്ന ബഹുമതിയും ഈ മരത്തിനു തന്നെയാണ്. ക്രൌസ്നെസ്റ്റ് ഹൈവേയ്ക്കു സമീപം സ്ഥിതിചെയ്യുന്ന ഈ മരം ബെല്ലെബുവില്‍നിന്നു വെറും ആറ് കിലോമീറ്റര്‍ മാത്രം ദൂരം സഞ്ചരിച്ചാല്‍ ഈ മരം കാണാവുന്നതാണ്.
1978 മുതല്‍ ഈ മരം ഇതുപോലെ തന്നെ നിര്‍ജ്ജീവമായ അവസ്ഥയില്‍ ആണ് എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു കാലത്ത് ഖനി തൊഴിലാളികളും അവരുടെ കുടുംബങ്ങളും സജീവമായി കഴിഞ്ഞിരുന്ന ഒരു സ്ഥലമാണിവിടം.
എന്നാല്‍ പോയ കാലത്തിന്റെ അവശേഷിപ്പുകളായി ചില പഴയ വീടുകള്‍, കെട്ടിടങ്ങള്‍ ഒക്കെ ഇവിടെയുണ്ട്. 700 വര്‍ഷം പഴക്കമുണ്ട് ഈ മരത്തിന്. പോഷകങ്ങള്‍ വലിച്ചെടുക്കാനുള്ള ശേഷിയടക്കം പല കഴിവുകളും ഈ മരത്തിനു നഷ്ടമായി.
നിരവധി ചിത്രങ്ങളും പല കവിതകളും ഒക്കെ ഈ മരത്തിനു സൃഷ്ടിക്കുവാന്‍ കഴിഞ്ഞു. തങ്ങളുടെ സാംസ്ക്കാരിക പൈതൃകങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം ഈ മരവും കാനഡയുടെ അഭിമാനമായി മാറിയിരിക്കുകയാണ്.

