ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് പൂട്ടിടാന്‍ മെറ്റ: എഫ്ബിയും, വാട്ട്സാപ്പും, മെസഞ്ചറും സുരക്ഷിതം

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് പൂട്ടിടാന്‍ മെറ്റ: എഫ്ബിയും, വാട്ട്സാപ്പും, മെസഞ്ചറും സുരക്ഷിതം

Breaking News India Top News

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് പൂട്ടിടാന്‍ മെറ്റ: എഫ്ബിയും, വാട്ട്സാപ്പും, മെസഞ്ചറും സുരക്ഷിതം

വര്‍ദ്ധിച്ചു വരുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് പരിഹാരമാകുന്നു. ഫെസ്ബുക്ക്, വാട്ട്സാപ്പ്, മെസഞ്ചര്‍ എന്നീ പ്ളാറ്റ്ഫോമുകളിലെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയുന്നതിനായി പുതിയ എഐ അധിഷ്ഠിത സുരക്ഷാ സംവിധാനമൊരുക്കി മെറ്റ.

ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ പ്രമുഖ വ്യക്തികളെയും, ബ്രാന്‍ഡുകളെയും വ്യാജമായി അവതരിപ്പിച്ച് നടത്തുന്ന തട്ടിപ്പുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ബുധനാഴ്ച മെറ്റ പുതിയ പ്രഖ്യാപനം നടത്തിയത്.

പ്രമുഖരെയും, ബ്രാന്‍ഡുകളെയും അനുകരിച്ചുകൊണ്ട് നടത്തുന്ന സെലിബ് ബെയിറ്റ് തട്ടിപ്പുകള്‍ തിരിച്ചറിയാന്‍ പുതിയ എഐ സംവിധാനം ഉപകരിക്കും. പോസ്റ്റുകളിലെ ടെക്സ്റ്റ്, ചിത്രങ്ങള്‍, സന്ദര്‍ഭം എന്നിവ വിശകലനം ചെയ്ത് വ്യാജ അക്കൌണ്ടുകളെ കണ്ടെത്താന്‍ ഈ സംവിധാനത്തിനു കഴിയും.

ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളോ, സാമ്പത്തിക വിവരങ്ങളോ മോഷ്ടിക്കുന്നതിനായി വ്യാജ വെബ്സൈറ്റുകളിലേക്ക് നയിക്കുന്ന ലിങ്കുകളെ തല്‍സമയം കണ്ടെത്താന്‍ ഈ എഐ ടൂളുകള്‍ക്ക് സാധിക്കും.

സംശയാസ്പദമായ ഫ്രണ്ട് റിക്വസ്റ്റുകള്‍ വരുമ്പോള്‍ എഫ്ബി ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കും. വാട്ട്സാപ്പ് അക്കൌണ്ടുകള്‍ തട്ടിയെടുക്കുന്ന രീതിയിലുള്ള തട്ടിപ്പുകള്‍ തടയാന്‍ പുതിയ മുന്നറിയിപ്പ് സംവിധാനം വാട്ട്സാപ്പിനു സഹായിക്കും.

വ്യാജമായി ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യിക്കാനോ കോഡ് നല്‍കാനോ ശ്രമിക്കുന്ന സാഹചര്യങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കും. സംശയാസ്പദമായ തൊഴില്‍ വാഗ്ദാനങ്ങള്‍ ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ മെസഞ്ചറില്‍ തിരിച്ചറിയാം.

എഐ ടൂളുകള്‍ വിപുലീകരിക്കുന്ന ഇത്തരം സന്ദേശങ്ങള്‍ ബ്ളോക്ക് ചെയ്യാനോ റിപ്പോര്‍ട്ട് ചെയ്യാനോ ഉപഭോക്താക്കള്‍ക്ക് സാധിക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.