സ്വവര്‍ഗ്ഗരതി പാപമാണെന്നു പോസ്റ്റിട്ടതിനു പുറത്താക്കി; അദ്ധ്യാപകന്‍ ബൈബിള്‍ കോളേജിനെതിരെ കേസ് നല്‍കി

സ്വവര്‍ഗ്ഗരതി പാപമാണെന്നു പോസ്റ്റിട്ടതിനു പുറത്താക്കി; അദ്ധ്യാപകന്‍ ബൈബിള്‍ കോളേജിനെതിരെ കേസ് നല്‍കി

Breaking News Europe

സ്വവര്‍ഗ്ഗരതി പാപമാണെന്നു പോസ്റ്റിട്ടതിനു പുറത്താക്കി; അദ്ധ്യാപകന്‍ ബൈബിള്‍ കോളേജിനെതിരെ കേസ് നല്‍കി

ലണ്ടന്‍: സ്വവര്‍ഗ്ഗ രതി സഭയെ ആക്രമിക്കുന്ന പാപമാണെന്ന് സോഷ്യല്‍ മീഡിയായില്‍ പോസ്റ്റിട്ടതിനു ജോലിയില്‍നിന്നു പിരിച്ചു വിട്ടതിനുശേഷം ബ്രിട്ടനിലെ ഒരു ക്രിസ്ത്യന്‍ പ്രൊഫസര്‍ മെഥഡിസ്റ്റ് ബൈബിള്‍ കോളേജിനെതിരെ കേസ് ഫയല്‍ ചെയ്തു. ഡോ. ആരോണ്‍ എഡ്വേര്‍ഡ്സ് ആണ് പരാതിക്കാരന്‍.

കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ട്വിറ്ററില്‍ കോളേജിനെ അപകീര്‍ത്തിപ്പെടുത്തുന്നതിന് പുറത്താക്കിയപ്പോള്‍ ഡെല്‍ബിഷയറിലെ മെഥഡിസ്റ്റ് ക്ളിഫ് കോളേജില്‍ ദൈവശാസ്ത്ര അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.

ഫെബ്രുവരി 19-ന് എഡ്വേര്‍ഡ്സ് ഇങ്ങനെ കുറിച്ചു സ്വവര്‍ഗ്ഗ രതി സഭയെ ആക്രമിക്കുകയാണ് സുവിശേഷകര്‍ ഇതിന്റെ കാഠിന്യം കാണുന്നില്ല. അത് ശരിയാണെങ്കിലും അല്ലെങ്കിലും പ്രത്യക്ഷത്തില്‍ പ്രാകൃതമായ സ്വവര്‍ഗ്ഗ ഭോഗത്തിന് ക്ഷമ ചോദിക്കുന്ന തിരക്കിലാണ് അവര്‍.

ഇത് ഒരു സുവിശേഷ പ്രശ്നം ആണ്. പാപം മേലാല്‍ പാപം അല്ലെങ്കില്‍ നമുക്ക് ഇനി ഒരു രക്ഷകനെ ആവശ്യമില്ല. പോസ്റ്റിനെ തുടര്‍ന്ന് അദ്ദേഹത്തെ ക്ളിഫ് കോളേജ് സസ്പെന്‍ഡ് ചെയ്യുകയും അന്വേഷണത്തിലും തുടര്‍ന്നുള്ള ഹിയറിംഗിലും തടയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.

അതിനാല്‍ തനിക്ക് വീണ്ടും ഇംഗ്ളണ്ടില്‍ ഉന്നത് വിദ്യാഭ്യാസത്തില്‍ ജോലി ലഭിക്കാനിടയില്ലാത്തതാണ് പ്രശ്നം.

എഡ്വേര്‍ഡ്സ് പറയുന്നു. പീഢനം, വിവേചനം, അന്യായമായ പിരിച്ചു വിടല്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ക്ളിഫ് കോളേജിനെതിരെ എഡ്വേര്‍ഡ്സ് ഇപ്പോള്‍ ഒരു കേസ് നല്‍കി.