പഞ്ചാബില്‍ പ്ളാസ്റ്റിക് പാവപോലുള്ള കുഞ്ഞ് പിറന്നു

Breaking News India Top News

പഞ്ചാബില്‍ പ്ളാസ്റ്റിക് പാവപോലുള്ള കുഞ്ഞ് പിറന്നു
ചണ്ഡിഗഡ്: പഞ്ചാബിലെഅമൃത്സറില്‍ യുവതി പ്രസവിച്ചത് പ്ളാസ്റ്റിക് പാവപോലുള്ള കുഞ്ഞിനെ. മത്സ്യത്തിന്റേതുപോലുള്ളതാണ് കുഞ്ഞിന്റെ മുഖം, കണ്ണുകളും, ചുണ്ടും ചുവന്നു തുടുത്താണുള്ളത്. കുഞ്ഞിന് മുലപ്പാല്‍ കുടിക്കാനും കഴിയുന്നില്ല.

 

ആരെങ്കിലും തൊട്ടാല്‍ കുഞ്ഞ് കരയും. ഉരഗങ്ങളുടേതുപോലെ തൊലി അടര്‍ന്നു പോവുകയും ചെയ്യും. ഇത്തരത്തില്‍ പ്ളാസ്റ്റിക് പോലെ തോന്നിക്കുന്ന ശരീരവുമായി ജനിച്ച കുഞ്ഞുങ്ങള്‍ ‘കൊളോഡിയന്‍ ‍’ കുഞ്ഞുങ്ങള്‍ എന്നാണ് ശാസ്ത്രീയമായി അറിയപ്പെടുന്നത്. തൊലിക്ക് തിളങ്ങുന്ന മെഴുകു പുറന്തോടുണ്ടാകുന്ന ഈ അവസ്ഥ ലോകത്ത് ആറു ലക്ഷം കുഞ്ഞുങ്ങളിലൊരാളില്‍ മാത്രം സംഭവിച്ചിട്ടുള്ള ജനിതക വ്യതിന്യായമുണ്ടാകുന്ന രോഗമാണിത്.

 

ജനിച്ച് 15 മുതല്‍ 30 വരെ ദിവസങ്ങള്‍ക്കുള്ളില്‍ ആവരണ ചര്‍മ്മം അടര്‍ന്നു പോയേക്കാം. ഈ കാലയളവില്‍ കുഞ്ഞിന് കടുത്ത വേദനയനുഭവിക്കേണ്ടിവരും. അണുബാധയ്ക്കും കാരണമായേക്കാമെന്നും ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നു. 2014-ലും അമൃത്സറില്‍ ഇതുപോലൊരു കുഞ്ഞ് ജനിച്ച് മൂന്നാം ദിവസം മരിച്ചു പോയിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.