അര്‍ബുദ കോശങ്ങളെ നശിപ്പിക്കുന്ന തന്മാത്രകള്‍ കണ്ടെത്തി

Breaking News Global Health Top News

അര്‍ബുദ കോശങ്ങളെ നശിപ്പിക്കുന്ന തന്മാത്രകള്‍ കണ്ടെത്തി
ടൊറന്റോ: മനുഷ്യരിലെ വര്‍ദ്ധിച്ചു വരുന്ന അര്‍ബുദ രോഗത്തിനു പരിഹാരമായി വൈദ്യശാസ്ത്രത്തിന്റെ പുതിയ കണ്ടുപിടുത്തം.

 

ശരീരത്തിലെ അര്‍ബുദ കോശങ്ങളെ നശിപ്പിച്ചു കളായാന്‍ ശേഷിയുള്ള പ്രത്യേകതരം തന്മാത്രകളെ ഗവേഷകര്‍ കണ്ടെത്തി. കഴുത്ത്, സ്തനം, ശ്വാസകോശം തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന അര്‍ബുദ കോശങ്ങളെ നശിപ്പിക്കുവാന്‍ കഴിവുള്ളതാണ് ഈ തന്മാത്ര കുടുംബം.

 

കാനഡയിലെ വാട്ടര്‍ലൂ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടുപിടുത്തത്തിനു പിന്നില്‍ ‍. കോശങ്ങളില്‍ സാധരണ ഗതിയില്‍ അര്‍ബുദം ബാധിക്കുന്നത് അവയുടെ ഡി.എന്‍ ‍.എ. നശിച്ചുപോകുന്നതുകൊണ്ടാണ്. പുകവലി, വികിരണ വാധ തുടങ്ങിയ പല കാരണങ്ങള്‍കൊണ്ടും ഇങ്ങനെ സംഭവിക്കാം. ഈ ഡി.എന്‍ ‍.എ കള്‍ എങ്ങനെയാണ് നശിക്കുന്നതെന്ന് കൃത്യമായി മനസ്സിലാക്കുന്നതോടെ അര്‍ബുദത്തിനു പ്രതിരോധ മരുന്നുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കും.

 

ഈ വഴിക്കുള്ള അന്വേഷണത്തിനിടെയാണ് ഗവേഷകര്‍ പുതിയ തന്മാത്രകളെ കണ്ടെത്തിയിരിക്കുന്നത്. സ്പെക്ട്രോ സ്കോപിക് സംവിധാനത്തിലൂടെ ഡി.എന്‍ ‍.എ. നശിക്കുന്നത് മനസ്സിലാക്കിയ ഗവേഷകരാണ് ഇവയെ പ്രതിരോധിക്കാവുന്ന തന്മാത്രകളെ തിരിച്ചറിഞ്ഞത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.