ഇരട്ട വാക്സിന്‍ എടുത്തവര്‍ക്കും കോവിഡ് പിടിപെടാമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍

ഇരട്ട വാക്സിന്‍ എടുത്തവര്‍ക്കും കോവിഡ് പിടിപെടാമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍

Breaking News Health USA

ഇരട്ട വാക്സിന്‍ എടുത്തവര്‍ക്കും കോവിഡ് പിടിപെടാമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍

വാഷിംഗ്ടണ്‍ ‍: ഇരട്ട വാക്സിന്‍ എടുത്തവര്‍ക്കും കോവിഡ് പിടിപെടാനുള്ള സാദ്ധ്യത അധികമാണെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ്ധര്‍ ‍.

കോവിഡ് വാക്സിനുകളുടെ കാര്യക്ഷമതയില്‍ ഉണ്ടാകുന്ന കുറവും വൈറസിന്റെ അതിവേഗ ജനിതക പരിണാമങ്ങളും മൂലം വാക്സിന്‍ എടുത്തവരിലെ കോവിഡ് മരണ സംഖ്യ വര്‍ദ്ധിച്ചു വരികയാണെന്ന് അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ്സ് കമ്മീഷണര്‍ റോബര്‍ട്ട് എം കാലിഫ് പറഞ്ഞു.

ഓരോ തവണയും കോവിഡ് പിടിപെടുമ്പോള്‍ അതുമായി ബന്ധപ്പെട്ട അപകട സാധ്യതയും വര്‍ദ്ധിക്കുന്നതായി അമേരിക്കയിലെ വെറ്ററന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡേറ്റ ഉപയോഗിച്ച് നടത്തിയ മറ്റൊരു പഠനവും മുന്നറിയിപ്പ് നല്‍കുന്നു.

ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കുന്നതിലെ വൈമുഖ്യം, വാക്സിന്‍ എടുത്തവരുടെ പ്രതിരോധ സംവിധാനത്തില്‍ വന്ന മാറ്റങ്ങള്‍ എന്നിവ പുനരണുബാധയുടെ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു.

ആശുപത്രി വാസവും മരണസാദ്ധ്യയും വീണ്ടും കോവിഡ് അണുബാധയുണ്ടാകുന്നവരില്‍ അധികമായിരിക്കും. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ അപകട സാദ്ധ്യത കൂടിയ മുതിര്‍ന്നവര്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങള്‍ കര്‍ശനമായും ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കണമെന്ന് ആരോഗ്യ അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു.

കൊറോണ വൈറസിനു ഗണ്യമായ മാറ്റങ്ങള്‍ സംഭവിച്ചെന്നും അതിനാല്‍ മുന്‍ അണുബാധകളില്‍നിന്നും വാക്സിനുകളില്‍നിന്നും കൈവരിച്ച പ്രതിരോധശേഷി ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണെന്നും അടുത്തിടെനടന്ന ഒരു പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.