മതസ്വാതന്ത്ര്യം: യു.എസ്. പ്രത്യേക നിരീക്ഷണ പട്ടിക പുറത്തിറക്കി

മതസ്വാതന്ത്ര്യം: യു.എസ്. പ്രത്യേക നിരീക്ഷണ പട്ടിക പുറത്തിറക്കി

Breaking News Global USA

ശ്രീലങ്കയിലെ മതസ്വാതന്ത്ര്യം: യു.എസ്. പ്രത്യേക നിരീക്ഷണ പട്ടിക പുറത്തിറക്കി

വാഷിംഗ്ടണ്‍: യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡം (യു.എസ് സിഐആര്‍എഫ്) ജൂണ്‍ 27-ന് ഒരു റിപ്പോര്‍ട്ട് പുറത്തിറക്കി.

2023-ലും, 24-ലും ശ്രീലങ്കയെ ഒരു പ്രത്യേക നിരീക്ഷണ പട്ടിക രാജ്യമായി യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നിയോഗിക്കണമെന്ന് ശുപാര്‍ശ ചെയ്തു. ശ്രീലങ്കയെ പ്രത്യേക നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തുക വഴി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് രാജ്യത്ത് മതവിശ്വാസത്തിന് യു.എസ്.

അംഗീകാരം നല്‍കുകയും പ്രശ്നം പരിഹരിക്കാന്‍ നടപടി എടുക്കാന്‍ അനുവദിക്കുകയും ചെയ്യും. ശ്രീലങ്കയില്‍ ചിന്താ സ്വാതന്ത്ര്യം, മനസാക്ഷി, മതസ്വാതന്ത്ര്യം എന്നിവ ഭരണഘടനാപരമായ അവകാശങ്ങളാണെന്നും എന്നാല്‍ ബുദ്ധ മതത്തിന് രാജ്യത്ത് മുന്‍നിര സ്ഥാനമുണ്ടെന്നും യു.എസ്. സിഐആര്‍എഫ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ന്യൂനപക്ഷ മതങ്ങള്‍ ഔദ്യോഗികമായി സഹിഷ്ണത പുലര്‍ത്തുന്നുണ്ടെങ്കിലും ശ്രീലങ്കന്‍ സര്‍ക്കാര്‍ പള്ളി പെര്‍മിറ്റുകള്‍ നിയന്ത്രിക്കുന്നതുള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ ആരാധനാ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞു. ഈ മനോഭാവം അക്രമത്തിനും ഭിന്നതയ്ക്കും കാരണമായതായി കമ്മീഷന്‍ കണ്ടെത്തി.

ഒരു വര്‍ഷത്തിനിടയില്‍ ശ്രീലങ്കയിലെ നാഷണല്‍ ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ അലയന്‍സ് 43 ക്രിസ്ത്യന്‍ വിരുദ്ധ കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പാസ്റ്റര്‍മാരെയും അവരുടെ സഭകളെയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുക, ആരാധനകള്‍ തടസ്സപ്പെടുത്തുക, വിവേചനപരമായ നടപടികള്‍, ആരാധാനാലയങ്ങള്‍ക്കെതിരായ കേസുകള്‍ മുതലയവ ഉണ്ടാക്കുന്നു.

ക്രിസ്ത്യന്‍ പള്ളികളില്‍ ബുദ്ധമത ഗ്രൂപ്പുകള്‍ ഭീഷണിപ്പെടുത്തുകയോ ആക്രമണം നടത്തുകയോ ചെയ്താല്‍ പാസ്റ്റര്‍മാരാണ് കുറ്റക്കാരെന്നു പോലീസ് പലപ്പോഴും പറഞ്ഞതായും ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ അലയന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എല്ലാവര്‍ക്കും മതസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ യു.എസ്. എംബസി ഉദ്യോഗസ്ഥര്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും, രാഷ്ട്രപതി, പ്രധാനമന്ത്രി, കാബിനറ്റ് മന്ത്രിമാര്‍ എന്നിവരുള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളോടും നിരന്തരം അഭ്യാര്‍ത്ഥിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.