ബര്‍ക്കിനാ ഫാസോയില്‍ 29 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു, ആളുകള്‍ ഭയന്നു നാടുവിടുന്നു

ബര്‍ക്കിനാ ഫാസോയില്‍ 29 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു, ആളുകള്‍ ഭയന്നു നാടുവിടുന്നു

Africa Breaking News

ബര്‍ക്കിനാ ഫാസോയില്‍ 29 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു, ആളുകള്‍ ഭയന്നു നാടുവിടുന്നു

അര്‍ബിണ്ട: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ ബര്‍ക്കിനാ ഫാസോയില്‍ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ രണ്ടു വ്യത്യസ്ത ആക്രമണങ്ങളില്‍ 29 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു.

തുടരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ ഭയന്നു ക്രൈസ്തവര്‍ കൂട്ടത്തോടെ നാടുവിട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ജൂണ്‍ 9-ന് ഞായറാഴ്ച വൈകിട്ട് 3 മണിക്ക് അര്‍ബിണ്ടായിലെ ക്രൈസ്തവ ഗ്രാമത്തില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെയ്പില്‍ 19 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

തൊട്ടടുത്ത ദിവസംതന്നെ നാമിന്റങ്ങാ പ്രവിശ്യയില്‍ നടത്തിയ സമാന ആക്രമണത്തില്‍ 10 ക്രൈസ്തവരും മരിച്ചു.
പ്രകോപനമൊന്നുമില്ലാതെയാണ് ആക്രമണമെന്ന് പ്രമുഖ ക്രിസ്ത്യന്‍ സംഘടനയായ ബര്‍ണബാസ് ഫണ്ട് വക്താവ് പറഞ്ഞു.

ഇവരില്‍നിന്നു 151 ഭവനങ്ങളില്‍ നിന്നായി 1145 ക്രൈസ്തവരും 82 പാസ്റ്റര്‍മാരും രക്ഷപെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. 6 ദിവസങ്ങള്‍ക്കിടെ അര്‍ബിണ്ടാ ജില്ലയില്‍ 100 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. 2015-മുതല്‍ 400 പേര്‍ക്കാണ് രക്തസാക്ഷികളാകേണ്ടിവന്നത്.

കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ അസംബ്ളീസ് ഓഫ് ഗോഡ് ചര്‍ച്ച് പാസ്റ്റര്‍ ഉള്‍പ്പെടെ 7 പേരെ തീവ്രവാദികള്‍ കൊലപ്പെടുത്തിയിരുന്നു.