ഇന്ത്യയില്‍ ഇത്തവണ മണ്‍സൂണ്‍ ദുര്‍ബ്ബലമാകുമെന്ന് മുന്നറിയിപ്പ്

ഇന്ത്യയില്‍ ഇത്തവണ മണ്‍സൂണ്‍ ദുര്‍ബ്ബലമാകുമെന്ന് മുന്നറിയിപ്പ്

India

ഇന്ത്യയില്‍ ഇത്തവണ മണ്‍സൂണ്‍ ദുര്‍ബ്ബലമാകുമെന്ന് മുന്നറിയിപ്പ്

ഇന്ത്യയ്ക്ക് ഇത്തവണത്തെ മണ്‍സൂണ്‍ കാലം ദുര്‍ബ്ബലമാകുമെന്നും കര്‍ഷകര്‍ക്ക് വലിയ വെല്ലുവിളിയാകുമെന്നും കാലാവസ്ഥാ മുന്നറിയിപ്പുകള്‍.

എന്‍ നിനോ പ്രതിഭാസത്തെത്തുടര്‍ന്ന് മണ്‍സൂണ്‍ മഴ ശരാശരിയില്‍ താഴെയായിരിക്കുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംസി) റിപ്പോര്‍ട്ട്.

അകാലത്തിലുള്ള വേനല്‍ മഴയും ആലിപ്പഴ വര്‍ഷവും മൂലം ഇതിനകം തന്നെ 2.49 ലക്ഷം ഹെക്ടറിലധികം കൃഷി ഭൂമിയില്‍ റാബി വിളകള്‍ക്ക് നാശമുണ്ടായി.

ഈ പ്രതിസന്ധിക്കു പിന്നാലെയാണ് മഴക്കുറവിന്റെ ഭീഷണിയും ഉയരുന്നത്. ദീര്‍ഘകാല ശരാശരിയുടെ 92 ശതമാനം മഴ മാത്രമേ ഇത്തവണ ലഭിക്കുകയുള്ളുവെന്നാണ് ഔദ്യോഗിക കണക്ക്.

25 ശതമാനം വരെ എല്‍ നിനോ പ്രതിഭാസത്തിനു സാദ്ധ്യതയുള്ളതിനാല്‍ കാലാവസ്ഥാ വ്യതിയാനം കാര്‍ഷിക മേഖലയെ തകിടം മറിച്ചേക്കാം.

രാജ്യത്തെ ആകെ കൃഷിഭൂമിയുടെ 55 ശതമാനം മഴയെ ആശ്രയിച്ചുള്ളതാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.