ഇടിമിന്നലേറ്റ് താഴെവീണു; ഭാഗ്യമല്ല, ദൈവത്തിന്റെ അത്ഭുത പ്രവര്‍ത്തിയെന്ന് രക്ഷപെട്ട യുവാവ്
വാർത്ത: ഷാജി എസ്
ന്യുയോര്‍ക്ക്: അമേരിക്കയില്‍ ഇടിമിന്നലില്‍നിന്ന് അത്ഭുതകരമായി രക്ഷപെട്ട ഒരാള്‍ ദൈവത്തിനു നന്ദി പറയുന്നു. ആഗസ്റ്റ് 24-നായിരുന്നു സംഭവം.
ന്യുയോര്‍ക്ക് ലാസ്റ്റാറ്റന്‍ ഐലന്റില്‍നിന്നുള്ള തോമസ് ഫാമി വൈകിട്ട് ജോലി കഴിഞ്ഞ് ഒരു ദന്ത ഡോക്ടറെ കാണുവാനായി വൈകുന്നേരം 4.30-ന് കാറില്‍ കയറുവാനായി പോകുമ്പോള്‍ പെട്ടന്ന് ആകാശത്തുനിന്ന് ഇടിമുഴക്കവും മിന്നലും ഉണ്ടായി.
ഫാമി മുന്നോട്ടു നടക്കുമ്പോള്‍ തീജ്വാല തന്റെ ദേഹത്തേക്കു പതിച്ചു. ഫാമി താഴെവീണു. ശരീരത്തിലുടനീളം പ്രത്യേകിച്ച് കാലുകളില്‍ മരവിപ്പും ഇക്കിളിയും അനുഭവപ്പെട്ടു. ബലൂണുകളില്‍ നടക്കുന്നതുപോലെയാണ് കാലുകള്‍ മരവിച്ചതെന്ന് അദ്ദേഹം പറയുന്നു.
സമീപത്തുള്ള ഒരു ക്യാമറയില്‍ ആ നിമിഷം പകര്‍ത്തി. ഒരു കുട്ടിയെ എടുത്തുകൊണ്ടു പോകുന്ന ഒരു സ്ത്രീ സഹാത്തിനായി ഫാമി നിലവിളിക്കുന്നത് കേട്ടു.
തുടര്‍ന്ന് 911 നന്വരില്‍ വിളിച്ചു. രക്ഷാപ്രവര്‍ത്തകരെത്തി ഫാമിയെ ഒരു പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അവിടെ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ഡോക്ടര്‍മാര്‍ അത്ഭുതപ്പെട്ടു. ഫാമിയുടെ ശരീരത്തില്‍ പൊള്ളലേറ്റതായി കണ്ടില്ല.
ഇടിമിന്നലില്‍നിന്ന് രക്ഷപെട്ടവര്‍ക്ക് ഇത് അപൂര്‍വ്വമാണെന്ന് പറഞ്ഞു. മുന്‍ കരുതല്‍ എന്ന നിലയില്‍ ഫാമി ഒരു രാത്രിയില്‍ ആശുപത്രിയില്‍ കഴിയേണ്ടിവന്നു.
ഹൃദയ പ്രവര്‍ത്തനമുള്‍പ്പെടെയുള്ള പരിശോധനകള്‍ക്ക് വിധേയനാക്കി. പിറ്റേദിവസം വീട്ടിലേക്ക് തിരികെ പോയി. ഇടിമിന്നലേറ്റ് താഴെവീണെങ്കിലും ഒരു കുഴപ്പവും സംഭവിച്ചില്ല.
ഇത് ഭാഗ്യമല്ല, തീര്‍ച്ചയായും ദൈവത്തിന്റെ അത്ഭുത പ്രവര്‍ത്തിയാണ്. ഫാമി പിന്നീട് മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

