ബൈഡന്റെ കാലത്ത് കൊണ്ടുവന്ന 1,45,000 ത്തിലധികം കുട്ടികളെ കണ്ടെത്തി
വാഷിംഗ്ടണ്‍: ജോ ബൈഡന് ഭരണകൂടത്തിനു കീഴില്‍ അതിര്‍ത്തി കടന്നെത്തിയ ദശലക്ഷക്കണക്കിനു അനധികൃത കുടിയേറ്റക്കാര്‍ക്കിടയില്‍ കാണാതായ 1,45,000 ത്തിലധികം കുട്ടികളെ അധികൃതര്‍ കണ്ടെത്തിയതായി അതിര്‍ത്തി സാര്‍ ടോം ഹോമന്‍ പറഞ്ഞു.
(അതിര്‍ത്തി സാര്‍ എന്നത് കുടിയേറ്റ, അതിര്‍ത്തി സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട നയങ്ങള്‍, നാടുകടത്തല്‍ എന്നിവ ഏകോപിപ്പിക്കുന്ന ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്). ബൈഡന് ഭരണകൂടം പരിശോധിക്കാതെ സ്പോണ്സര്ക്ക് കൈമാറിയ കാണാതായ 3 ലക്ഷത്തിലധികം അനാഥ കുട്ടികളെ കണ്ടെത്തുന്നതിന് സര്‍ക്കാരിന്റെ ഉന്നത വകുപ്പുകള്‍ അക്ഷീണം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.
അവയുടെ മികച്ച പരിശോധനയിലൂടെ 1,45,000 ത്തിലധികം കുട്ടികളെ തങ്ങള്‍ കണ്ടെത്തി, ഹോമന്‍ പറഞ്ഞു.
യു.എസ്. ചരിത്രത്തിലെ ഏറ്റവും വലിയ കുട്ടികളെ കടത്തുന്ന പ്രവര്‍ത്തനം ബൈഡന് പ്രസിഡന്റായിരിക്കെ 2024 ഓഗസ്റ്റില്‍ പുറത്തിറക്കിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിട്ടിയുടെ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫീസില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ടു പ്രകാരം അതിര്‍ത്തി കടന്ന 3,23,000 ത്തിലധികം കുട്ടികളെ യു.എസില്‍ കാണാനില്ലെന്ന് പറയുന്നു.
ലൈംഗികതയ്ക്കും അടിമത്തത്തിനുമായി കുട്ടികളെ കടത്തുന്നതില്‍ എച്ച്എച്ച്എസ് ഒരു സഹകാരിയായി മാറി. ഞങ്ങള്‍ അത് അവസാനിപ്പിച്ചു. ബൈഡന് ഭരണകൂടത്തിന് കീഴില്‍ നഷ്ടപ്പെട്ട ബാക്കി കുട്ടികളെ കണ്ടെത്താന്‍ ഞങ്ങള്‍ വളരെ ശ്രമിക്കുകയാണ്.

