സിലിണ്ടറിലെ ഗ്യാസിന്റെ അളവ് പുറത്തറിയാം; 10 കിലോ എല്‍പിജി സിലിണ്ടര്‍ ലഭിക്കുന്ന സംവിധാനമൊരുക്കി ഇന്ത്യന്‍ ഓയില്‍.

സിലിണ്ടറിലെ ഗ്യാസിന്റെ അളവ് പുറത്തറിയാം; 10 കിലോ എല്‍പിജി സിലിണ്ടര്‍ ലഭിക്കുന്ന സംവിധാനമൊരുക്കി ഇന്ത്യന്‍ ഓയില്‍.

India

സിലിണ്ടറിലെ ഗ്യാസിന്റെ അളവ് പുറത്തറിയാം; 10 കിലോ എല്‍പിജി സിലിണ്ടര്‍ ലഭിക്കുന്ന സംവിധാനമൊരുക്കി ഇന്ത്യന്‍ ഓയില്‍.

10 കിലോ ഇന്‍ഡ്വെയ്ന്‍ എക്സ്ട്രാലൈറ്റ് നൌ കോമ്പോസിറ്റ് എല്‍പിജി സിലണ്ടറും അതിനൊപ്പമുള്ള അതിവേഗ ഹോം ഡെലിവറി സേവനവും അവതരിപ്പിച്ചിരിക്കുകയാണ് ഇന്‍ഡ്യന്‍ ഓയില്‍ കമ്പനി.

ഇന്ത്യന്‍ ഓയില്‍ ചെയര്‍മാന്‍ എ.എസ്. സാഹ്നി, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ സൌമിത്രപി വാസ്തവ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രഖ്യാപനം.

ഭാരം കുറഞ്ഞതും തുരുമ്പ് പിടിക്കാത്തതുമായ കോഡേസിറ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇന്‍ഡ്വെയ്ന്‍ എക്സ്ട്രാലൈറ്റ് സിലിണ്ടര്‍ രൂപകല്‍പ്പന ചെയ്തത്.

സിലിണ്ടറിലെ വാതകത്തിന്റെ അളവ് പുറത്തുനിന്നുതന്നെ മനസ്സിലാക്കാന്‍ കഴിയുന്ന സുതാര്യമായ പുറംഭാഗം ഇതിന്റെ പ്രത്യേകതയാണ്.

ബുക്കിംഗ് നടത്തിയാല്‍ നാലു മണിക്കൂറിനുള്ളില്‍ സിലിണ്ടര്‍ വീട്ടിലെത്തിക്കുന്ന സേവനമാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത.

ഇതോടെ ജനപ്രീയമായ അഞ്ചുകിലോ ഛോട്ടാ സിലിണ്ടര്‍ നാലു മണിക്കൂറിനുള്ളില്‍ ഹോം ഡെലിവറി ലഭ്യമാകുന്ന സേവനം ഇന്ത്യന്‍ ഓയില്‍ ആരംഭിച്ചു.

പൂനെ, ഗുരുഗ്രാം, ഇന്‍ഡോര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുക.

ആഗസ്റ്റ് പകുതിയോടെ 125 നഗരങ്ങളിലേക്കും ഒക്ടോബര്‍ അവസാനത്തോടെ രാജ്യത്തെ പ്രധാന എല്ലാ നഗരങ്ങളിലും സേവനം ലഭ്യമാക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.