അശ്രദ്ധയോടെ വാഹനം ഓടിച്ച് അപകടത്തില്‍ മരിക്കുന്ന വ്യക്തിക്ക് ഇന്‍ഷുറന്‍സ് തുകയില്ല: സുപ്രീം കോടതി
ന്യൂഡെല്‍ഹി: അലക്ഷ്യവും അശ്രദ്ധയുമായി വാഹനം ഓടിച്ച വ്യക്തി അപകടത്തില്‍ മരിച്ചാല്‍ ഇന്‍ഷുറന്‍സ് തുക നല്‍കാന്‍ കമ്പനിക്ക് ബാദ്ധ്യതയില്ലെന്ന് സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി.
അമിതവേഗം, അഭ്യാസ പ്രകടനം, ഗതാഗത നിയമം ലംഘിക്കല്‍ തുടങ്ങിയ ഡ്രൈവിംഗ് തെറ്റു കാരണം അപകടം സംഭവിച്ചാല്‍ മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കമ്പനിയെ നിര്‍ബന്ധിക്കാനാവില്ല.
ബാഹ്യ ഇടപെടലില്ലാതെ ഡ്രൈവറുടെ പിഴവുകൊണ്ടു മാത്രമാണ് അപകടം സംഭവിക്കുന്നതെങ്കില്‍ നഷ്ടപരിഹാരത്തിനു അര്‍ഹതയില്ലെന്നു ഉത്തരവില്‍ പറയുന്നു.
2014-ല്‍ വാഹനാപകടത്തില്‍ മരിച്ച കര്‍ണാടക സ്വദേശിയുടെ ഭാര്യ നല്‍കിയ അപ്പീല്‍ തള്ളിയാണ് ജസ്റ്റിസുമാരായ പിഎസ് നരസിംഹ, ആര്‍ മഹാദേവന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ വിധി.
ഫീയറ്റ് കാര്‍ അമിത വേഗത്തില്‍ ഓടിച്ചതാണ് അപകടകാരണണെന്ന് എഫ്ഐആറില്‍ പറയുന്നു.
80 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടെങ്കിലും കമ്പനിയും മോട്ടോര്‍ വാഹന നഷ്ടപരിഹാര ട്രൈബ്യൂണലും ഹൈക്കോടതിയും നിരാകരിച്ചതോടെയാണ് കുടുംബം സുപ്രീം കോടതിയെ സമീപിച്ചത്.

