ടെക്സാസ് പൊതു വിദ്യാലയങ്ങളില്‍ നിന്നും പത്ത് കല്‍പ്പനകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അമ്മമാര്‍ കേസ് ഫയല്‍ ചെയ്തു
യു.എസിലെ ടെക്സാസ് പൊതുവിദ്യാലയ ക്ളാസ് മുറികളില്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയ 10 കല്‍പ്പനകളുടെ പ്രദര്‍ശനം തടയാനും നീക്കം ചെയ്യാനും ആവശ്യപ്പെട്ട് സംസ്ഥാനത്തെ ക്രിസ്ത്യാനികളല്ലാത്ത മൂന്ന് അമ്മമാര്‍ കേസ് ഫയല്‍ ചെയ്തു.
കഴിഞ്ഞ വര്‍ഷം സെനറ്റ് ബില്‍ 10 പാസ്സാക്കിയതോടെ നിര്‍ബന്ധമാക്കിയ ഈ ഡിസ്പ്ലേകള്‍ മുന്‍ പ്രസിഡന്റും ടെക്സാസ് ഗവര്‍ണറുമായ ജോര്‍ജ്ജ് ഡബ്ളിയു ബുഷ് ഒപ്പുവച്ച 1999-ലെ നിയമപരമായ ടെക്സാസ് മതസ്വാതന്ത്ര്യ പുനസ്ഥാപന നിയമം ലംഘിക്കുന്നതായി ഹാരിസ് കൌണ്ടിയില്‍ ഫയല്‍ ചെയ്ത കേസ് വാദിക്കുന്നു.
കഴീഞ്ഞ നവംബറില്‍ വോട്ടര്‍മാര്‍ അംഗീകരിച്ച രക്ഷകര്‍ത്തൃ അവകാശങ്ങളെക്കുറിച്ചുള്ള ടെക്സാസ് ഭരണഘടന ഭേദഗതിയായ പ്രൊപ്പോസിഷന്‍ 15, എസ്ബി 10 ലംഘിക്കുന്നുവെന്നും കേസ് അവകാശപ്പെടുന്നു.
ഒഡ്രിറോസ നാഥ്, എമിലി റോത്ത്, സജ്ഞം കൌര്‍ സോഹല്‍ എന്നീ സ്ത്രീകളാണ് കേസ് ഫയല്‍ ചെയ്തത്.
ഇതില്‍ റോസ നാഥ് ബഹുമത വിശ്വാസിയും, റോത്ത് മതേതര വാദിയായും, സോഹല്‍ സീഡ് മതക്കാരിയും ആണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

