തെക്കന്‍ റഷ്യയെ കീഴടക്കി വെട്ടിക്കിളികള്‍; വെളിപ്പാട് പുസ്തകത്തിലേതുമായി ബന്ധപ്പെടുത്തി സോഷ്യല്‍ മീഡിയ

തെക്കന്‍ റഷ്യയെ കീഴടക്കി വെട്ടിക്കിളികള്‍; വെളിപ്പാട് പുസ്തകത്തിലേതുമായി ബന്ധപ്പെടുത്തി സോഷ്യല്‍ മീഡിയ

Asia Breaking News

തെക്കന്‍ റഷ്യയെ കീഴടക്കി വെട്ടിക്കിളികള്‍; വെളിപ്പാട് പുസ്തകത്തിലേതുമായി ബന്ധപ്പെടുത്തി സോഷ്യല്‍ മീഡിയ

2026 ആഗസ്റ്റ് 5-ന് ദശലക്ഷക്കണക്കിനു വെട്ടുക്കിളിയുടെ ഒരു കൂട്ടം തെക്കന്‍ റഷ്യയിലെ ഡെമൊസ്താന്‍ റിപ്പബ്ളിക്കിലെ കിസ്ളിയാര്‍ ജില്ലയെ വിഴുങ്ങി. ഇടതൂര്‍ന്ന പ്രാണി മേഘങ്ങള്‍ ആകാശത്ത് ഇരുണ്ടു മൂടി, ഹൈവേകളെ മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ച് ഡ്രൈവര്‍മാരുടെ ദൃശ്യപരത കുറച്ചു.

പ്രാദേശിക കൃഷിയിടങ്ങള്‍ക്കും വിളകള്‍ക്കും വലിയ നാശനഷ്ടങ്ങള്‍ വരുത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ റഷ്യയില്‍ വെട്ടിക്കിളികള്‍ സാധാരണമാണെങ്കില്‍ ഇത്തവണ ഇത്രയും വലിയ പ്രാണിക്കൂട്ടം വന്ന് നാടിനെ പ്രതിരോധത്തിലാക്കിയത് അപ്രതീക്ഷിതമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

8 ലക്ഷം ഹെക്ടര്‍ കൃഷി ഭൂമിയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വെട്ടിക്കിളി ബാധിത പ്രദേശങ്ങളിലെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി വൈറലായി.

ഒട്ടനവധി പ്രക്ഷകര്‍ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള പ്ളാറ്റ്ഫോമുകളില്‍ കമന്റ് ചെയ്തത് ശ്രദ്ധേയമായി. പലരും ബൈബിളുമായി ബന്ധപ്പെടുത്തിയാണ് പ്രതികരിച്ചത്. ബൈബിളില്‍ പുറപ്പാട് പുസ്തകത്തില്‍ യിസ്രായേല്‍ മക്കളെ മിസ്രയിമില്‍ ഫറവോന്റെ അടിമത്വത്തില്‍നിന്നും വിടുവിക്കാന്‍ 10 ബാധകള്‍ അയച്ചതില്‍ ഒന്നാണ് വെട്ടുക്കിളികള്‍.

വെളിപ്പാട് പുസ്തകത്തില്‍ ഭൂമി, സമുദ്രം, നദികള്‍, ആകാശം എന്നിവയെ ബാധിക്കുന്ന കാഹളം, കലശം എന്നിവയെക്കുറിച്ചുള്ള ന്യായവിധിയുടെ ഒരു പരമ്പരയെ വിവരിക്കുമ്പോള്‍ അഞ്ചാമത്തെ കാഹളം ഊതുമ്പോള്‍ പുറത്തുവിടുന്ന വെട്ടുക്കിളി പോലുള്ള ജീവികളുടെ ഭയാനകമായ ബാധയെ വെളിപ്പാടു പുസ്തകം 9-മത്തെ അദ്ധ്യായത്തില്‍ പ്രത്യേകമായി വിവരിക്കുന്നു.

2000 വര്‍ഷങ്ങള്‍ക്കുമുമ്പ് യേശു യോഹന്നാനിലൂടെ വെളിപ്പെടുത്തിയ അന്ത്യകാലത്തു നടക്കുന്ന സംഭവങ്ങളെ ദൈവമക്കളായ നാം ഇപ്പോഴത്തെ ആനുകാലിക സംഭവങ്ങളുമായി കോര്‍ത്തിണക്കുന്നത് വരുവാനിരിക്കുന്ന ദൈവിക പദ്ധതിയുടെ പൂര്‍ത്തീകരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്നുള്ള അവബോധം ഓരോ വിശ്വാസിക്കും ഉണ്ടായിരിക്കണം എന്നു ഓര്‍പ്പിക്കുന്നു.

യേശു തന്റെ പരസ്യ ശുശ്രൂഷാ വേളയില്‍ തന്റെ മടങ്ങിവരവിന്റെ അടയാളങ്ങളെക്കുറിച്ച് പ്രതിപാദിച്ചപ്പോഴും സമാനമായ സംഭവങ്ങള്‍ ഇന്ന് ലോകത്ത് നടന്നുകൊണ്ടിരിക്കുന്നുവെന്നന്നു മനസ്സിലാക്കാന്‍ കഴിയും.

യുദ്ധങ്ങള്‍, ക്ഷാമം, ഭൂകമ്പങ്ങള്‍, പ്രകൃതി ക്ഷോഭങ്ങള്‍ ഇവയൊക്കെ നമ്മുടെ കണ്‍ മുമ്പില്‍ കാണുമ്പോള്‍ നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ വീണ്ടെടുപ്പ് ഏറ്റവും ആസന്നമായിരിക്കുന്നുവെന്ന് ഒരിക്കല്‍കൂടി ഓര്‍പ്പിക്കുന്നു.

ആത്മീയമായ ഒരുക്കവും ജാഗ്രതയുമുള്ളവരായിരിപ്പിന്‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.