അടിച്ചമര്‍ത്തലുകള്‍ തുടരുമ്പോഴും അള്‍ജീറിയയില്‍ സഭകള്‍ രഹസ്യമായി സജീവം
വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ അല്‍ജീറിയയില്‍ 2017-ല്‍ ആരംഭിച്ച അടിച്ചമര്‍ത്തലിന്റെ തിരമാലകളില്‍ ഉലയാതെവണ്ണം കര്‍ത്താവിന്റെ മണവാട്ടി സഭകള്‍ പ്രത്യാശ കൈവിടാതെ നിലനില്ക്കുന്നതില് വിശ്വാസികള്‍ക്ക് അഭിമാനം. ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായ അള്‍ജീറിയയിലെ ജനസംഖ്യയില്‍ 99 ശതമാനവും മുസ്ളീങ്ങളാണ്.
ഏതാണ്ട് എല്ലാ സുവിശേഷ വിഹിത സഭകളുടെയും ആരാധനാലയങ്ങള്‍ അടച്ചുപൂട്ടിയതിനെത്തുടര്‍ന്ന് ന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികള്‍ ഒരു ആഭ്യന്തര പ്രവാസംതന്നെ നേരിടേണ്ടി വരുന്നു.
വിശ്വാസത്തിന്റെ പേരില്‍ ദൈവജനം ഒളിവില്‍ കഴിയേണ്ടതായി വരുന്നു. കര്‍ത്താവിനെ ആരാധിക്കാനായി വീടുകളിലോ ഗ്യാരേജുകളിലോ ഒലിവ് മരങ്ങള്‍ക്കിടയിലോ രഹസ്യമായി ഒത്തുകൂടുന്നു.
ചില ഇന്റര്‍നെറ്റുകളിലും സോഷ്യല്‍ മീഡിയാകളിലും ആത്മീയ കൂട്ടായ്മകളില്‍ പങ്കാളികളാകുന്നു. അത്തരം വെല്ലുവിളികള്‍ക്കിടയിലും ചില ക്രിസ്ത്യാനികള്‍ ദൈവത്തോടു നന്ദി പറയുന്നു.
കാരണം സഭ പീഢനങ്ങളെ നേരിടുന്നത് ഒരു ശുദ്ധീകരണത്തിനാണെന്ന് അവര്‍ വിശ്വസിക്കുന്നു.
ആത്മീയ കൂട്ടായ്മകളും സ്നാന ശുശ്രൂഷകളും അതീവ രഹസ്യമായാണ് നടത്തുന്നത്. ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടു വരുന്നവരാണ് വിശ്വാസികളില്‍ നല്ലൊരു ശതമാനവും.
അതിനാല്‍ കടുത്ത ശിക്ഷാ വിധികളെ അഭിമുഖീകരിക്കുന്നു. പല സഭാ നേതാക്കളും മുന്‍ മുസ്ളീങ്ങളായിരുന്നു. ചിലരൊക്കെ വിശ്വാസത്തിന്റെ പേരില്‍ വര്‍ഷങ്ങളായി തടവറകളില്‍ കഴിയുന്നു.
വിശ്വാസികള്‍ക്ക് പൊതു കൂട്ടായ്മകള്‍ക്കായി പ്രൊട്ടസ്റ്റന്റ് ചര്‍ച്ച് ഓഫ് അള്‍ജീറിയ എന്നൊരു സംഘടനയുണ്ടെങ്കിലും നിയമപരമായി സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്.
തടസ്സങ്ങള്‍ക്കിടയിലും ഇപിഎ പ്രസിഡന്റ് സലാചാല അള്ജീറിയയില്ത്തന്നെ തുടരുന്നു. സംഘടനയുമായി ബന്ധപ്പെട്ട 47 ചര്‍ച്ചുകളില്‍ 46 എണ്ണവും സുരക്ഷാ സേന അടച്ചുപൂട്ടി.
ബൈബിളുകള്‍, ക്രിസ്തീയ ഗ്രന്ഥങ്ങള്‍ എന്നിവയ്ക്ക് ക്ഷാമം നേരിടുന്നതായി നേതാക്കള്‍ പറയുന്നു.

