ബൈബിളിലെ പേര് കൊത്തിയ, ദാവീദ് രാജാവിന്റെ കാലത്തെ മണ്‍ ഭരണി കണ്ടെടുത്തു

Breaking News Middle East

ബൈബിളിലെ പേര് കൊത്തിയ, ദാവീദ് രാജാവിന്റെ കാലത്തെ മണ്‍ ഭരണി കണ്ടെടുത്തു
യെരുശലേം: 3000 വര്‍ഷം മുമ്പ് നിര്‍മ്മിച്ച് ഉപയോഗിച്ചിരുന്ന കളിമണ്‍ ഭരണി യിസ്രായേലി പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു.

 

മദ്ധ്യ യിസ്രായേലില്‍ ഏലാം താഴ്വരയ്ക്കു സമീപം കിര്‍ബത്ത് കെയ്യഫയില്‍ യിസ്രായേലി ആന്റിക്വിറ്റീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ 2012-ല്‍ നടത്തിയ ഉല്‍ഖനനത്തിലാണ് ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ട പേര് രേഖപ്പെടുത്തിയ, പൊട്ടിയ, സാമാന്യം വലിപ്പമുള്ള ഭരണി കണ്ടെടുത്തത്.

തുടര്‍ന്ന് യെരുശലേമിലെ ഹീബ്രു യൂണിവേഴ്സിറ്റിയില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് മണ്‍ഭരണിയുടെ കാലപ്പഴക്കം നിര്‍ണ്ണയിച്ചത്. ഭരണിക്കു പുറത്ത് എശ്ബാല്‍ ബെന്‍ബാദ് എന്ന് പുരാതന കനാന്യ ഭാഷയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

 

ബി.സി. 10-ാം നൂറ്റാണ്ടില്‍ ദാവീദ് രാജാവിന്റെ ഭരണകാലത്ത് യഹൂദാ പ്രവിശ്യയിലായിരുന്നു ഭരണി കണ്ടെത്തിയ സ്ഥലം സ്ഥിതി ചെയ്യുന്നത്. ബൈബിളില്‍ 1 ദിനവൃത്താന്ത പുസ്തകത്തില്‍ 8-ാം അദ്ധ്യായം 33-ാം വാക്യത്തിലും, 9: 39ലും “കീശ് ശൌലിനെ ജനിപ്പിച്ചു, ശൌല്‍ യോനാഥാനെയും മല്‍ക്കിശൂവയെയും, അബീനാദാബിനെയും എശ്ബാലിനെയും ജനിപ്പിച്ചു” എന്നു പരാമര്‍ശിച്ചിരിക്കുന്നു.

 

അതുകൊണ്ട് ഭരണിയില്‍ രേഖപ്പെടുത്തിയ എശ്ബാല്‍ ശൌലിന്റെ മകനാണോ എന്നു വ്യക്തമല്ല. ഒരു പക്ഷേ അന്നത്തെ കൃഷിഫാമിന്റെ ഉടമയുടെ പേരായിരിക്കാനാണ് സാദ്ധ്യതയെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ യോസഫ് ഗാര്‍ഫിങ്കലും സാര്‍ഗാണ്ടറും അഭിപ്രായപ്പെടുന്നു. കഴിഞ്ഞ ജൂണ്‍മാസം 15-നാണ് ഈ വിവരം പുറത്തുവിട്ടത്.

1 thought on “ബൈബിളിലെ പേര് കൊത്തിയ, ദാവീദ് രാജാവിന്റെ കാലത്തെ മണ്‍ ഭരണി കണ്ടെടുത്തു

Leave a Reply

Your email address will not be published.