ജീവനുള്ള സ്വന്തം കുഞ്ഞിന്റെ തലയിലെ മാംസം അമ്മ തിന്നു
കൊല്‍ക്കൊത്ത: രണ്ടു വയസ്സുള്ള സ്വന്തം മകളുടെ തലയില്‍നിന്നും ഒരു ഭാഗത്തെ ഇറച്ചി വെട്ടിത്തിന്ന അമ്മയെ പോലീസ് അറസ്റ്റു ചെയ്തു. പശ്ചിമ ബംഗാളിലെ മാല്‍ഡ ജില്ലയിലെ ഗോപാല്‍പൂരില്‍ ജൂണ്‍ 25 വ്യാഴാഴ്ചയാണ് ഇന്നുവരെ നാം കേട്ടില്ലില്ലാത്ത സംഭവം നടന്നത്.
42 കാരിയായ പ്രമീള മൊണ്ടലാണ് തന്റെ കുഞ്ഞ് ഭാരതിയുടെ തലയിലെ ഇറച്ചി തിന്നത്. പ്രമീളയുടെ അളിയനായ ദബ്ലു മൊണ്ടലാണ് പ്രമീളയുടെ ഈ ക്രൂര കൃത്യം കണ്ട് ഓടിവന്ന് കുഞ്ഞിനെ രക്ഷപെടുത്തിയത്. കുഞ്ഞ് ഇപ്പോള്‍ മാല്‍ഡ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. പ്രമീള സഹോദരന്റെ വീടിനടുത്താണ് താമസിക്കുന്നത്.
ഭര്‍ത്താവ് കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ ജോലിക്കായി പോയശേഷം തിരികെ എത്തിയിട്ടില്ല. സംഭവ സമയത്ത് ദബ്ലു പ്രമീളയുടെ വീട്ടിലെത്തിയപ്പോള്‍ കുട്ടിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടു. നോക്കിയപ്പോള്‍ പ്രമീളയുടെ മടിയില്‍ കുട്ടി ചോര ഒലിപ്പിച്ചിരിക്കുന്നു. പ്രമീള കുട്ടിയുടെ ഇറച്ചി തിന്നുന്ന രംഗമാണ് കണ്ടത്. ഉടന്‍തന്നെ കുട്ടിയെ പ്രമീളയുടെ കൈയ്യില്‍ നിന്നും പിടിച്ചുവാങ്ങി ഗ്രാമവാസികളെ വിളിച്ചുകൂട്ടി പെട്ടന്നുതന്നെ ആശുപത്രിയിലാക്കി.
ഗ്രാമവാസികള്‍ പ്രമീളയെ കെട്ടിയിട്ടു മര്‍ദ്ദിച്ചു. ഇവര്‍ കുറ്റം സമ്മതിച്ചു. പക്ഷേ എന്തിനാണ് ഇത് ചെയ്തതെന്ന് വ്യക്തമല്ല. പോലീസ് എത്തി പ്രമീളയെ അറസ്റ്റു ചെയ്തുകൊണ്ടുപോയി. അഞ്ചുമക്കളുടെ അമ്മയാണ് പ്രമീള. സംഭവ സമയം പ്രമീളയുടെ 1 വയസ്സുള്ള മകന്‍ മുറിയില്‍ ഉറങ്ങുന്നുണ്ടായിരുന്നു. പ്രമീള ലഹരിക്ക് അടിമയാണെന്നും ബുധനാഴ്ച വൈകിട്ട് മുതല്‍ തുടര്‍ച്ചയായി ലഹരി ഉപയോഗിച്ചിരുന്നുവെന്നും ചില ഗ്രാമീണര്‍ പറഞ്ഞു.

