ഈ രോഗങ്ങള്‍ ഉള്ളവര്‍ ആറുമാസത്തിലൊരിക്കല്‍ കാഴ്ച പരിശോധന നടത്തണം

ഈ രോഗങ്ങള്‍ ഉള്ളവര്‍ ആറുമാസത്തിലൊരിക്കല്‍ കാഴ്ച പരിശോധന നടത്തണം

Breaking News Health

ഈ രോഗങ്ങള്‍ ഉള്ളവര്‍ ആറുമാസത്തിലൊരിക്കല്‍ കാഴ്ച പരിശോധന നടത്തണം

കണ്ണ് നമ്മുടെ ശരീരത്തിന്റെ പ്രധാനപ്പെട്ട ഒരു അവയവമാണ്. കണ്ണുണ്ടെങ്കിലും പലര്‍ക്കും കാഴ്ചശക്തിയില്ല എന്നുള്ളതാണ് ആരോഗ്യ പ്രശ്നം. പ്രമേഹം, രക്ത സമ്മര്‍ദ്ദം എന്നിവ നമ്മുടെ കാഴ്ചശക്തിയെ ബാധിക്കാവുന്ന രോഗങ്ങളാണ്.

ഈ രോഗങ്ങളുള്ളവര്‍ ആറു മാസത്തിലൊരിക്കല്‍ കാഴ്ച പരിശോധന നടത്തുന്നത് കാഴ്ചയെ സംരക്ഷിക്കാന്‍ സഹായിക്കും. മാത്രമല്ല രോഗം നിയന്ത്രണ വിധേയമാക്കിയില്ലെങ്കില്‍ ക്രമേണ കണ്ണിലെ ഞരമ്പുകളെ ബാധിക്കാനും ഇടയുണ്ട്.

നേത്ര രോഗ വിദഗ്ദ്ധനെ കണ്ട് കണ്ണിനു വേണ്ടുന്ന വ്യായാമങ്ങള്‍ മനസ്സിലാക്കുകയും അവ പിന്തുടരുകയും ചെയ്യേണ്ടതാണ്. രക്തസമ്മര്‍ദ്ദവും പ്രമേഹവും നിയന്ത്രിച്ചില്ലെങ്കില്‍ കാഴ്ചയെ ഗുരുതരമായി ബാധിക്കാനിടയുണ്ട്.

കൃത്യമായ പരിചരണം നല്‍കിയും വേണ്ടത്ര പോഷകം ഉറപ്പാക്കിയും കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാം.

രോഗങ്ങളില്ലെങ്കിലും നാല്‍പ്പത് വയസിനുശേഷം വര്‍ഷത്തിലൊരിക്കല്‍ വിശദമായ നേത്ര പരിശോധന നടത്തുന്നത് നല്ലതാണ്.