ഭൂമിയുടെ അകക്കാമ്പ് കറങ്ങുന്നതിന്റെ വേഗത കുറയുന്നു;

ഭൂമിയുടെ അകക്കാമ്പ് കറങ്ങുന്നതിന്റെ വേഗത കുറയുന്നു;

Breaking News USA

ഭൂമിയുടെ അകക്കാമ്പ് കറങ്ങുന്നതിന്റെ വേഗത കുറയുന്നു; ദിവസത്തിന്റെ ദൈര്‍ഘ്യം വര്‍ദ്ധിക്കുമെന്ന് ഗവേഷകര്‍

കാലിഫോര്‍ണിയ: ഭൂമിയുടെ അകക്കാമ്പ് ഉപരിതലത്തേക്കാള്‍ വളരെ സാവധാനമായാണ് കറങ്ങുന്നതെന്ന് പഠന റിപ്പോര്‍ട്ട്. സതേണ്‍ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ഭൂമിയുടെ അകക്കാമ്പ് ഉപരിതലത്തേക്കാള്‍ വേഗത്തില്‍ കറങ്ങുന്നുണ്ടെന്നായിരുന്നു നേരത്തെ നടത്തിയ ചില പഠനങ്ങളില്‍ കണ്ടെത്തിയരുന്നത്.

എന്നാല്‍ 2010 മുതല്‍ ഭൂമിയുടെ ആന്തരീക ഭാഗം ഭ്രമണം ചെയ്യുന്നതിന്റെ വേഗത കുറഞ്ഞെന്നും ഉപരിതലത്തേക്കാള്‍ പതുക്കെയാണ് കറങ്ങുന്നതെന്നുമാണ് നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

ദീര്‍ഘകാലത്തെ നിരീക്ഷണങ്ങളില്‍നിന്നും പരീക്ഷണങ്ങളില്‍നിന്നും ലഭിച്ച വിവരത്തില്‍ അകക്കാമ്പ് പതിയെയാണ് കണങ്ങുന്നതെന്ന് തെളിഞ്ഞെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ യു.എസ് സിഡോണ്‍സെഫ് കോളേജ് ഓഫ് ലെറ്റേഴ്സ് ആര്‍ട്ട്സ് ആന്‍ഡ് സയന്‍സിലെ എര്‍ത്ത് സയന്‍സസ് പ്രൊഫസറായ ജോണ്‍ വിഡേല്‍ പറഞ്ഞു.

എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ പഠനം നടത്താന്‍ ശാസ്ത്രജ്ഞരുടെ ടീം തയ്യാറായിരിക്കുകയാണെന്നും ഇനിയും അവയെ കുറിച്ച് നിരവധി വസ്തുതകള്‍ കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അകക്കാമ്പ് പതിറ്റാണ്ടുകള്‍ക്കു ശേഷം ആദ്യമായി ഉപരിതലത്തേക്കാള്‍ പതുക്കെ കറങ്ങുന്നുവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

അതിനാല്‍ ദിവസത്തിന്റെ ദൈര്‍ഘ്യം വര്‍ദ്ധിച്ചേക്കാം. ദിവസ ദൈര്‍ഘ്യത്തില്‍ സെക്കന്റിന്റെ അംശത്തില്‍ മാറ്റം വരുമെന്നും പഠനം വിശദീകരിക്കുന്നു.

നമ്മുടെ പാദത്തിനു താഴെ 4,800 കിലോമീറ്ററിനു താഴെയാണ് അകക്കാമ്പ് സ്ഥിതി ചെയ്യുന്നത്. അകക്കാമ്പ് 460 മൈല്‍ കനമുള്ള പാളിയാണ്.

ചന്ദ്രന്റെ അത്രയും വലിപ്പമുള്ള ഈ ഭാഗം ഇരുമ്പും നിക്കലും ഉപയോഗിച്ചുള്ള ഒരു ഖര ഗോളമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.