പ്രായമായ അമ്മയെ മകന്‍ ശ്മശാനത്തില്‍ ജീവനോടെ കുഴിച്ചിട്ടു, മൂന്നാം നാള്‍ ജീവിതത്തിലേക്ക്
ബീജിംഗ്: വടക്കന്‍ ചൈനയിലെ ജിന്‍ബിയാന്‍ കൌണ്ടിയില്‍ പ്രായമായ അമ്മയെ പരിചരിക്കുന്നതിനുള്ള ബുദ്ധിമുട്ടു വര്‍ദ്ധിച്ചതോടെ മകന്‍ ചെയ്തത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചു.
79 വയസ്സുള്ള വാങ് എന്ന അമ്മയോടു 58-കാരനായ മാ എന്ന മകന്‍ ആണ് ക്രൂരത കാട്ടിയത്.
മെയ് 2-ന് പണിക്ക് ഉപയോഗിച്ചിരുന്ന ഒറ്റ ചക്ര വണ്ടിയില്‍ അമ്മയെ ഇരുത്തിക്കൊണ്ടുപോയ മാ മടങ്ങി വന്നത് തനിയെയാണെന്ന് ഇയാളുടെ ഭാര്യ പോലീസിനു മൊഴി നല്‍കി.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഉപേക്ഷിക്കപ്പെട്ട ശ്മശാനത്തില്‍ അമ്മയെ ജീവനോടെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. വാങ് അത്യന്തം ഗുരുതരാവസ്ഥയിലായിരുന്നു.
ഇവരുടെ ശരീരം ഭാഗീകമായി തളര്‍ന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ച് ശുശ്രൂഷിച്ചതിനാല്‍ ജീവന്‍ തിരികെകിട്ടി. പോലീസ് കേസെടുത്തു.

