മൂന്നു ലിറ്റര്‍ വെള്ളം ബലമായി കുടിപ്പിച്ചു; പതിനൊന്നു കാരന്‍ മരിച്ചതില്‍ പിതാവും രണ്ടാനമ്മയും അറസ്റ്റില്‍

മൂന്നു ലിറ്റര്‍ വെള്ളം ബലമായി കുടിപ്പിച്ചു; പതിനൊന്നു കാരന്‍ മരിച്ചതില്‍ പിതാവും രണ്ടാനമ്മയും അറസ്റ്റില്‍

Europe USA

മൂന്നു ലിറ്റര്‍ വെള്ളം ബലമായി കുടിപ്പിച്ചു; പതിനൊന്നു കാരന്‍ മരിച്ചതില്‍ പിതാവും രണ്ടാനമ്മയും അറസ്റ്റില്‍

കൊളറാഡോ: വെള്ളം കുടിക്കാത്ത പതിനൊന്നുകാരനെക്കൊണ്ട് മൂന്നു ലിറ്റര്‍ വെള്ളം ബലമായി കുടിപ്പിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതുവഴി കുട്ടി മരിച്ച സംഭവത്തില്‍ പിതാവും രണ്ടാനമ്മയും അറസ്റ്റില്‍ ‍. യു.എസി-ലെ കൊളറാഡോ സ്പ്രിങ്സ് നോര്‍ത്ത് ഈസ്റ്റ് ബ്ളോക്ക് ഫോറസ്റ്റിലെ റയാന്‍ (41), രണ്ടാനമ്മ താര സബിന്‍ (42) എന്നിവരാണ് അറസ്റ്റിലായത്.
മകന് വെള്ളം കുടിക്കുന്ന ശീലം ഉണ്ടായിരുന്നില്ല.

രാത്രിയില്‍ കിടക്കയില്‍ മൂത്രമൊഴിക്കാറുണ്ടായിരുന്നെന്നാണ് വളര്‍ത്തമ്മ പറയുന്നത്. ഭര്‍ത്താവില്ലാത്ത ഒരു ദിവസം താര മകനെ നിര്‍ബന്ധ പൂര്‍വ്വം 3 ലിറ്റര്‍ വെള്ളം കുടിപ്പിച്ചു. ഇക്കാര്യം ഇവര്‍ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചറിയിച്ചു. വീട്ടിലെത്തിയപ്പോള്‍ കുട്ടി ഛര്‍ദ്ദിക്കുന്നതായി കണ്ട് അരിശം പൂണ്ട് റയാന്‍ കുട്ടിയെ ചവിട്ടുകയും കാലില്‍ തൂക്കി തലകീഴായി വലിച്ചെറിയുകയും ചെയ്തു.

അവശനായ കുട്ടിയെ രാത്രിയില്‍ കട്ടിലില്‍ കൊണ്ടുപോയി കിടത്തിയെന്നും നേരം വെളുത്തപ്പോള്‍ കുട്ടി ചലന രഹിതനായിരുന്നുവെന്നും പിതാവ് പോലീസിനോട് സമ്മതിച്ചു. കൂടുതല്‍ വെള്ളം കുടിക്കുന്നത് ഇലക്ട്രോളൈറ്റ് ബാലന്‍സ് തകരാറിലാക്കുമെന്നും സോഡിയം ലവലില്‍ പെട്ടന്ന് വ്യത്യാസം സംഭവിക്കുമെന്നും, ഇതും കാലില്‍ തൂക്കിയുള്ള ഏറുമാണ് മരണത്തിനിടയാക്കിയതെന്നും ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു.