വാഹനാപകട കേസുകളില്‍ വീട്ടമ്മമാരുടെ മാസ വരുമാനം 30,000 ആയി കണക്കാക്കണം; സുപ്രീം കോടതി

വാഹനാപകട കേസുകളില്‍ വീട്ടമ്മമാരുടെ മാസ വരുമാനം 30,000 ആയി കണക്കാക്കണം; സുപ്രീം കോടതി

Breaking News India

വാഹനാപകട കേസുകളില്‍ വീട്ടമ്മമാരുടെ മാസ വരുമാനം 30,000 ആയി കണക്കാക്കണം; സുപ്രീം കോടതി

ന്യൂഡെല്‍ഹി: വാഹനാപകടങ്ങളില്‍ നഷ്ടരിഹാരം നിശ്ചയിക്കുന്ന സമയത്ത് വീട്ടമ്മമാരുടെ മാസ വരുമാനം 30,000 രൂപയായി കണക്കാക്കണമെന്ന് സുപ്രീം കോടതി.

വീട്ടമ്മമാര്‍ രാജ്യത്തിന്റെ പുരോഗതിക്ക് അവിഭാജ്യവും വികസന പാതയിലെ നിര്‍ണ്ണായക ഘടകവുമാണ്.

വീടിന്റെ നാലു ചുമരുകള്‍ക്കിടയില്‍ ഭര്‍ത്താവിനും കുട്ടികള്‍ക്കുമായി കഷ്ടപ്പെടുന്നവരാണെന്നും രാജ്യത്തിന്റെ ഭാവി മുകുളങ്ങളെ വാര്‍ത്തെടുക്കുന്നവരാണെന്നും ജസറ്റിസുമാരായ സഞ്ജയ് കരോല്‍, എന്‍ കോടീശ്വര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

2001-ല്‍ പഞ്ചാബിലെ വാഹനാപകടത്തില്‍ മരിച്ച വീട്ടമ്മയുടെ കുടുംബത്തിന് 62.78 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചുകൊണ്ടാണ് ബെഞ്ച് ഇത് വ്യക്തമാക്കിയത്.

പഞ്ചാബ്, ഹരിയാന ഹൈക്കോടതി വിധിച്ച 8.43 ലക്ഷം രൂപ അപര്യാപ്തമാണെന്ന് സുപ്രീം കോടതി വിലയിരുത്തി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.